എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ... അതൊക്കെ പണ്ട്; ലിസിയെ കാണാന്‍ പോയ ഒരച്ഛന്റെ കരള് പൊട്ടുന്ന കഥ

എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ... എന്ന ശരാശരി മലയാളി സങ്കല്‍പം മനസിലുറപ്പിച്ചാണ് ആ അച്ഛന്‍ മകളെത്തേടി ചെന്നൈയിലെത്തിയത്. എന്നാല്‍ ഒരു മകളും പിതാവിനോട് ചെയ്യാത്ത ക്രൂരതയാണ് അവള്‍ തന്നോട് കാട്ടിയതെന്ന് പ്രശസ്ത നടി ലിസിയുടെ പിതാവ് വര്‍ക്കി ഓര്‍ക്കുന്നു. ഒരു പ്രശസ്ത പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വര്‍ക്കി എല്ലാം തുറന്ന് പറഞ്ഞത്.
വര്‍ഷങ്ങള്‍ക്കു മുമ്പാണ് ലിസിയെ കാണാന്‍ വര്‍ക്കി ചെന്നൈയിലെത്തിയത്. വര്‍ക്കിയെ വീട്ടിലേക്കു കടത്തിവിട്ടില്ല. ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ചു. ഒടുവില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചു പരിചയപ്പെട്ട മലയാളികളുടെ സഹായത്തിലാണു നാട്ടിലെത്തിയത്. അന്നേറ്റ പരുക്കിന്റെ പാട് ഇന്നും വര്‍ക്കിയുടെ മുഖത്തുണ്ട്. എങ്കിലും വര്‍ക്കിക്കു മകളോടു ഇന്നും പരിഭവമില്ല.
മകള്‍ കോടികളുടെ ആസ്തിയുള്ള ചലച്ചിത്ര താരമായിട്ടും നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്നു വിളിക്കുന്ന എന്‍.ഡി. വര്‍ക്കിയുടെ ജീവിതം ഇന്നും തീര്‍ത്തും ദുരിതപൂര്‍ണണ്. ഹൃദയാഘാതവും പക്ഷാഘാതവും തളര്‍ത്തിയ ശരീരം. അപകടത്തെത്തുടര്‍ന്നു സ്വാധീനം നഷ്ടമായ കാലുകള്‍. പ്രാഥമികകൃത്യങ്ങള്‍ക്കുപോലും പരസഹായം വേണം. കൂലിപ്പണിക്കാരനായ അനിയന്‍ ബാബുവിന്റെ വീടിന്റെ ഒന്നാം നിലയിലെ ഒറ്റമുറിയിലാണിന്നു വര്‍ക്കി ജീവിതം തള്ളിനീക്കുന്നത്.
കോതമംഗലത്തെ പ്രശസ്തമായ തറവാട്ടില്‍ ജനിച്ച വര്‍ക്കി പിതാവുമായി തെറ്റിയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ആലുവയിലെത്തിയത്. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്ന വര്‍ക്കി കൂടെ ജോലിചെയ്ത ഏലിയാമ്മയുമായി ഇഷ്ടത്തിലായി. ഏലിയാമ്മയുടെ മാതാവ് മുന്‍കൈയെടുത്ത് വിവാഹം നടത്തി. വര്‍ക്കിയുടെ പിതാവിന് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു. അതിനാല്‍ വര്‍ഷങ്ങളോളം അമ്മാവനൊപ്പമായിരുന്നു വര്‍ക്കിയും ഭാര്യയും കഴിഞ്ഞത്. ഇതിനിടയില്‍ ലിസി പിറന്നു. സിനിമ രംഗത്ത് സജീവമായിരുന്ന രാമുവുമായുള്ള ഏലിയാമ്മയുടെ സൗഹൃദമാണ് വര്‍ക്കിയുടെ ജീവിതം തകര്‍ത്തത്. ഭാര്യ ഏലിയാമ്മ സിനിമയില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വര്‍ക്കി എതിര്‍ത്തു. ഏലിയാമ്മയുടെ സഹോദരങ്ങള്‍ മര്‍ദിച്ചതോടെ ബന്ധം പിരിഞ്ഞു.
മകളെ ഒന്നു താലോലിക്കാന്‍ പോലും അനുവദിക്കാതെ ഏലിയാമ്മയും സഹോദരങ്ങളും തന്നെ അകറ്റുകയായിരുന്നെന്നു വര്‍ക്കി പറയുന്നു. മകള്‍ മുതിര്‍ന്നപ്പോള്‍ പലപ്പോഴും കണ്ടിരുന്നെങ്കിലും അത് അമ്മ അറിയാതെയായിരുന്നു. പിന്നീട് സിനിമയില്‍ സജീവമായതോടെ ലിസി തന്നെ അവഗണിക്കാന്‍ തുടങ്ങി. മകള്‍കൂടി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് തകര്‍ന്നുപോയ വര്‍ക്കി മദ്യത്തിന് അടിമയായി. പാരമ്പര്യ സ്വത്തായി ലഭിച്ച രണ്ടര ഏക്കറില്‍ ഭൂരിഭാഗവും മദ്യപിച്ച് നഷ്ടപ്പെടുത്തി. ബാക്കി വന്ന പത്തു സെന്റ് ചികില്‍സക്കായും വിറ്റു.
ജീവിതം ദുരിതമായതോടെയാണു ജീവനാംശം ആവശ്യപ്പെട്ട് വര്‍ക്കി ലിസിക്കെതിരെ പരാതി നല്‍കിയത്. അന്ന് ആര്‍.ഡി.ഒ. ഉത്തരവിട്ടിട്ടും ലിസി ചെലവിന് നല്‍കിയില്ല. തുടര്‍ന്ന് വര്‍ക്കിയുടെ പരാതിയിന്‍മേല്‍ ലിസിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അന്നത്തെ എറണാകുളം ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് ഉത്തരവിട്ടു. ജില്ലാ കലക്ടര്‍ ലിസിയുടെ അഭിഭാഷകനെ വിളിച്ചു വരുത്തി. എന്നാല്‍, ലിസിയുടെ പിതാവല്ല വര്‍ക്കിയെന്നായിരുന്നു അഭിഭാഷകന്‍ അറിയിച്ചത്. വര്‍ക്കി പിതാവാണെന്ന് തെളിയിച്ചാല്‍ മാത്രമേ കേസിന് പ്രാബല്യമുണ്ടാവൂ എന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.
ഇത്രയും കാലത്തെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ എന്റെ അച്ഛനെ കണ്ടിട്ടില്ല. എനിക്കറിയാത്ത ഒരു വ്യക്തിയെ പരിചരിക്കാനായി ഞാനെന്തിന് പണം നല്‍കണം? തന്റെ സര്‍ട്ടിഫിക്കറ്റുകളില്‍, വര്‍ക്കിയെന്നല്ല, ജോര്‍ജ് എന്നാണ് അച്ഛന്റെ പേരായി അമ്മ നല്‍കിയിരിക്കുന്നത്. ഇയാള്‍ തന്റെ അച്ഛനാണെന്ന് ആദ്യം തെളിയിക്കട്ടെ. ഞാന്‍ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച് പോയയാളാണ് അച്ഛന്‍. എന്നെ വളര്‍ത്തിയത് അമ്മയാണ്. ഇതായിരുന്നു ലിസിയുടെ മറുപടി.
ഏലിയാമ്മയുടെ നിര്‍ബന്ധപ്രകാരമാണ് ലിസി സിനിമയിലെത്തിയതെന്നു വര്‍ക്കി പറയുന്നു. മകളെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനോട് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഭാര്യയെയും അവരുടെ സഹോദരങ്ങളെയും ഭയന്ന് വര്‍ക്കി മിണ്ടാതിരുന്നു. നടിയാകാന്‍ ഇഷ്ടമില്ലാതിരുന്നിട്ടും കൈനിറയെ അവസരങ്ങള്‍ ലിസിയെത്തേടിയെത്തി. ഉപനായികയായും നായികയായും വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നു. ഇതിനിടയില്‍ എപ്പോഴോ പ്രിയദര്‍ശനുമായി പ്രണയം മൊട്ടിട്ടു. പ്രിയനുമായി പ്രണയത്തിലാണെന്നകാര്യം തന്നോട് ലിസി പറഞ്ഞിരുന്നെന്നും വര്‍ക്കി ഓര്‍ക്കുന്നു.
1984 മുതല്‍ 90 വരെയുള്ള ആറ് വര്‍ഷത്തിനിടയില്‍ 14 പ്രിയദര്‍ശന്‍ ചിത്രങ്ങളിലാണ് ലിസി അഭിനയിച്ചത്. 1988ല്‍ ചിത്രം റിലീസാകുന്ന സമയത്താണ് പ്രിയനും ലിസിയും തമ്മില്‍ ആദ്യമായി പിണങ്ങിയത്. പ്രണയം വിവാഹത്തിന്റെ വക്കോളമെത്തിയ ശേഷം അകന്നുപോയതായിരുന്നു പിണക്കത്തിനു കാരണം. അന്നും ലിസി എന്നെ ബന്ധപ്പെട്ടു സഹായം അഭ്യര്‍ഥിച്ചിരുന്നു. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായതിനാല്‍ ഇരുവീട്ടുകാരില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. പിന്നീടു കൈഞരമ്പ് മുറിച്ച് ലിസി ആശുപത്രിയിലാണെന്ന വാര്‍ത്തയാണു കേള്‍ക്കുന്നത്. തുടര്‍ന്നുള്ള രണ്ട് വര്‍ഷം പരസ്പരം കാണാതെയും അറിയാതെയും തള്ളി നീക്കാന്‍ ഇരുവരും ശ്രമിച്ചു.
പ്രിയന്‍ തെലുങ്കിലേക്ക് ചുവടുമാറ്റി. മലയാളത്തിലും തമിഴിലുമായി ലിസിയും തിരക്കിലേക്കു പോയി. എന്നാല്‍, ആ രണ്ടു വര്‍ഷം കൊണ്ട് ഇരുവര്‍ക്കും ഒരുകാര്യം മനസിലായി. പിരിഞ്ഞിരിക്കാന്‍ തങ്ങള്‍ക്കാവില്ല. സുഹൃത്തുക്കളുടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയും കൂടിയായപ്പോള്‍ വിവാഹം കഴിക്കാന്‍ തന്നെ ഇരുവരും തീരുമാനിച്ചു. മകന്റെ പിടിവാശിക്കു മുന്നില്‍ പ്രിയന്റെ മാതാപിതാക്കള്‍ വഴങ്ങിയെങ്കിലും ലിസിയുടെ അമ്മ വിവാഹത്തെ എതിര്‍ത്തു. അത് വകവയ്ക്കാതെ 1990 ഡിസംബര്‍ 13ന് മൂകാംബിക ക്ഷേത്രത്തില്‍ ഇരുവരും വിവാഹിതരായി. ലിസി മതംമാറി ലക്ഷ്മിയെന്ന പേരും സ്വീകരിച്ചു. വിവാഹത്തോടെ അഭിനയത്തോട് വിടപറയാനും ലിസി തീരുമാനിച്ചു. ലിസിയും പ്രിയനും തമ്മില്‍ പരിഞ്ഞത് വേദനയോടെയാണ് വര്‍ക്കി കാണുന്നത്. തന്നെ മകള്‍ വെറുപ്പോടെയാണ് കാണുന്നതെങ്കിലും തനിക്കതിന് കഴിയില്ല. കാരണം എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha