ആദ്യ പ്രണയം ഞാനല്ലേ; പിന്നെന്താ എല്ലാവരും മലരിന് പിന്നാലെ പോയത്?

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന അനുപമ പരമേശ്വരന്‍ പരിഭവത്തിലാണ്. സിനിമയിലും പോസ്റ്ററിലുമെല്ലാം താനാണ് നിറഞ്ഞ് നിന്നതെങ്കിലും മലയാളികള്‍ മലരിനെയാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. അതിലുള്ള പരിഭവം അനുപമ മറച്ചു വയ്ക്കുന്നില്ല.
യുവാക്കള്‍ മലരിന് പിന്നാലെ പോയതില്‍ ചെറിയ വിഷമം ഉണ്ട് എന്ന് വാക്കുകളില്‍ പറയാമെങ്കിലും എനിക്ക് യഥാര്‍ത്ഥത്തില്‍ സങ്കടമില്ല. മലരിന്റെ കഥാപാത്രം എന്താണെന്ന് എനിക്ക് നേരത്തെ അറിയാം. കഥയും എനിക്കറിയാം. സായിക്ക് ആ വേഷം ലഭിച്ചതില്‍ സന്തോഷമുണ്ട്. സിനിമയുടെ പ്രമോഷന് കൂടി വേണ്ടിയാണ് ഞങ്ങള്‍ ജോലി പങ്കിട്ടത്. തീയേറ്ററിലേക്ക് ആളുകളെ കയറ്റേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമായിരുന്നു. അത് ഭംഗിയായി നിറവേറ്റി.
എനിക്ക് ചേരുന്നത് മേരിയുടെ വേഷമാണ്. എന്റെ പ്രായവും മേരിയുടേതിന് സമാനമാണ്. മാത്രമല്ല, എന്നെ സംബന്ധിച്ച് എനിക്ക് ചിന്തിക്കാവുന്ന കഥാപാത്രവും മേരിയാണ് എന്നതാണ് വാസ്തവം. ഒരു തുടക്കക്കാരി എന്ന നിലയില്‍ എനിക്ക് പരിമിതികളുണ്ട്. മലരിന്റെ കഥാപാത്രത്തിന് എന്തു കൊണ്ടും യോജിച്ചത് സായി തന്നെയാണ്. ചേച്ചി ഒരു നര്‍ത്തകിയാണ്. ആ കഥാപാത്രത്തിന്റെ സ്വഭാവം കണക്കിലെടുത്താലും എന്തു കൊണ്ടും സായി തന്നെയാണ് യോജിച്ചത്.
മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായി ചേച്ചി (സായി പല്ലവി) സഹോദരിയെ പോലെയാണ്. നല്ല ഫ്രണ്ട്‌ലിയാണ്. അതേസമയം, മഡോണ ചേച്ചി കുറച്ച് ഒതുങ്ങിയ പ്രകൃതമാണ്. പല കാര്യങ്ങളിലും സായി എനിക്ക് ഉപദേശങ്ങള്‍ തരുമായിരുന്നു. നീ ഇപ്പോള്‍ അത് ചെയ്യണ്ട എന്നൊക്കെ പറയുമായിരുന്നു.
കോട്ടയം സി.എം.എസ് കോളജില്‍ ബി.എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ് അനുപമ. അച്ഛന്‍ പരമേശ്വരന്‍ വിദേശത്ത് ജോലിചെയ്യുന്നു. അമ്മ സുനിത. സഹോദരന്‍ അക്ഷയ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഫെയ്‌സ്ബുക്കിലെ കാസ്റ്റിംഗ് കോള്‍ കണ്ട് കോളേജ് ഹോസ്റ്റലിലെ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പ്രേമത്തിലെ നായികയാവുന്നതിന് അപേക്ഷിച്ചത്. അവസാന സമയത്താണ് അപേക്ഷിച്ചത്. അതിനാല്‍ തന്നെ വീട്ടില്‍ അനുവാദം ചോദിക്കാനൊന്നും സമയം ലഭിച്ചില്ല. സെല്‍ഫി (സ്വയം എടുത്ത ഫോട്ടോ) അയയ്ക്കാനായിരുന്നു സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്തതോ മേക്കപ്പ് ഇട്ടുള്ള ചിത്രങ്ങളോ അയയ്ക്കരുതെന്നും കര്‍ശന നിബന്ധനയുണ്ടായിരുന്നു. ആദ്യം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. പിന്നെ ഓഡീഷന്‍ ഉണ്ടായിരുന്നു.
പെട്ടെന്നായിരുന്നതിനാല്‍ വീട്ടില്‍ പറയാന്‍ കഴിഞ്ഞില്ല. പിന്നീട് ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ നല്ലപോലെ വഴക്കു പറഞ്ഞു. സിനിമയിലേക്ക് അപേക്ഷ അയച്ചതില്‍ ആയിരുന്നില്ല. ഫോട്ടോ അയച്ചതിലായിരുന്നു അച്ഛന്റെ വിഷമം. ആരാ, എന്താന്നൊക്കെ അറിയാതെ ഫോട്ടോ അയച്ചത് ശരിയായില്ല എന്നായിരുന്നു അച്ഛന്റെ നിലപാട്. പിന്നീട് കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടു. എന്റെ ഇഷ്ടങ്ങള്‍ക്ക് അവര്‍ എതിരു നിന്നിട്ടില്ല. സിനിമയില്‍ അഭിനയിക്കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പൊന്നുമില്ല.
ഓഡിഷന് ചെല്ലുന്‌പോള്‍ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. കാരണം ആദ്യമായാണ് ഒരു ഓഡിഷനില്‍ പങ്കെടുക്കുന്നത്. ക്യാമറയെ അഭിമുഖീകരിക്കുന്നതും ആദ്യമായിട്ടായിരുന്നു. മാത്രമല്ല, ചുറ്റിലും പരിചയമില്ലാത്ത ആള്‍ക്കാര്‍. എന്നാല്‍. കുറച്ച് നേരം സംസാരിച്ചപ്പോള്‍ എല്ലാവരും കമ്പനിയായി.
മേരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രത്യേക തയ്യാറെടുപ്പൊന്നും വേണ്ടി വന്നില്ല. ഷൂട്ടിംഗ് പെട്ടെന്ന് തുടങ്ങേണ്ടി വന്നു. അതിനുമുന്പ് ഒരു വര്‍ക്‌ഷോപ്പ് ഉണ്ടായിരുന്നു. അത് വളരെ രസകരമായിരുന്നു.
എനിക്കൊപ്പം മുടിയും ഹിറ്റായി. ഒന്നാം ക്‌ളാസില്‍ പഠിക്കുന്‌പോഴൊന്നും മുടി ഇത്ര ചുരുണ്ടിരുന്നില്ല. ഞാന്‍ നാലാം ക്ലാസിലൊക്ക എത്തിയപ്പോഴേക്കും മുടിയുടെ ഘടന ആകെ മാറി. ഇടയ്ക്കിടെ മുടി വെട്ടാറുമുണ്ടായിരുന്നു. ഇപ്പോഴും വെട്ടും. മുടി സംരക്ഷിക്കാന്‍ ഞാന്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് അമ്മ ചീത്ത പറയുന്‌പോഴേക്കും ഞാന്‍ പോയി മുടിയില്‍ എണ്ണ തേയ്ക്കും. ചിലപ്പോള്‍ കെട്ടി വയ്ക്കാറുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha