അച്ഛനാണത്രെ അച്ഛന്‍... തെളിയിക്കാമോ അത്? ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് എന്തിനാണ് ചെലവിന് കൊടുക്കുന്നത്

വര്‍ക്കി തന്റെ അച്ഛനല്ലെന്നും ജോര്‍ജാണ് തന്റെ അച്ഛനെന്നും വാദിച്ച് നടി ലിസി. വര്‍ക്കിയുടെ ജീവിതം കഴിഞ്ഞ ദിവസം വാര്‍ത്തയായതിനെ തുടര്‍ന്നാണ് ലിസിയുടെ മറുപടി.
മകള്‍ കോടികളുടെ ആസ്തിയുള്ള ചലച്ചിത്ര താരമായിട്ടും നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്നു വിളിക്കുന്ന എന്‍.ഡി. വര്‍ക്കിയുടെ ജീവിതം ഇന്നും തീര്‍ത്തും ദുരിതപൂര്‍ണണ്. ഹൃദയാഘാതവും പക്ഷാഘാതവും തളര്‍ത്തിയ ശരീരം. അപകടത്തെത്തുടര്‍ന്നു സ്വാധീനം നഷ്ടമായ കാലുകള്‍. പ്രാഥമികകൃത്യങ്ങള്‍ക്കുപോലും പരസഹായം വേണം. കൂലിപ്പണിക്കാരനായ അനിയന്‍ ബാബുവിന്റെ വീടിന്റെ ഒറ്റമുറിയിലാണിന്നു വര്‍ക്കി ജീവിതം തള്ളിനീക്കുന്നത്.
വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കഷ്ടപ്പെടുന്ന തനിക്ക് ലിസിയില്‍ നിന്നു സഹായം വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടു വര്‍ക്കി അധികൃതരെ സമീപിച്ചതും ലിസിയോട് പിതാവിന് ചെലവിന് നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ എന്നാല്‍ വര്‍ക്കി തന്റെ പിതാവല്ലെന്നു പറഞ്ഞ ലിസി ഉത്തരവു പാലിക്കാന്‍ തയാറായില്ല.
വര്‍ക്കി വീണ്ടും അധികൃതരെ സമീപിച്ചതിനെത്തുടര്‍ന്നു ലിസി മതിയായ സാമ്പത്തിക സ്ഥിതി ഉള്ളയാളും പിതാവിനെ സംരക്ഷിക്കാന്‍ ബാധ്യസ്ഥയുമാണെന്ന് ബോധ്യപ്പെട്ട ട്രിബ്യൂണല്‍ മുന്‍ ഉത്തരവ് പുനഃസ്ഥാപിച്ചു. പ്രതിമാസം 5500 രൂപ വീതം 2010 ജനുവരി മുതലുള്ള കുടിശിക സഹിതം നല്‍കാനാണ് വീണ്ടും മൂവാറ്റുപുഴ ആര്‍.ഡി.ഒ: പി.എന്‍. സന്തോഷ് ഉത്തരവിട്ടത്.
വര്‍ക്കിയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും അസുഖത്തെപ്പറ്റിയും കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വര്‍ക്കി തന്റെ അച്ഛനല്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ലിസി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ അച്ഛന്റെ പേര് വര്‍ക്കി എന്നല്ല ജോര്‍ജ്ജ് എന്നാണെന്നാണ് ലിസി പറയുന്നത്. അച്ഛന്റെ പേരായി അമ്മ നല്‍കിയിരിക്കുന്നത് ജോര്‍ജ് എന്നാണ്. സര്‍ട്ടിഫിക്കറ്റുകളിലും അച്ഛന്റെ പേര് ജോര്‍ജ് എന്നാണ്. വര്‍ക്കി തന്റെ അച്ഛനാണെങ്കില്‍ അത് ഇദ്ദേഹം ആദ്യം തെളിയിക്കട്ടെയെന്നും നടി വ്യക്തമാക്കി. ഇത്രയും കാലമായി താന്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് എന്തിനാണ് ചെലവിന് കൊടുക്കുന്നത് എന്നാണ് ലിസിയുടെ ചോദ്യം. താന്‍ ജനിച്ചതോടെ അമ്മയെയും തന്നെയും ഉപേക്ഷിച്ച് പോയതാണ് അച്ഛനെന്നും ലിസി പറയുന്നു.
തന്നെ വളര്‍ത്തിയത് അമ്മയാണ്. താന്‍ ജനിച്ചതോടെ ഞങ്ങളെ ഉപേക്ഷിച്ച് പോയ ആളാണ് അച്ഛന്‍. എന്നാല്‍ വര്‍ക്കി ഇപ്പോഴും പറയുന്നത് ലിസി തന്റെ മകളാണ് എന്നാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha