പുലി വെളിയില്‍ ചാടിയത് പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ നിന്ന്; പിടിയിലായത് സ്റ്റുഡിയോയിലെ സൗണ്ട് മിക്‌സിങ് വിദ്യാര്‍ത്ഥി

വിജയ്‌യുടെ വമ്പന്‍ സിനിമയായ പുലിയുടെ ടീസര്‍ ചോര്‍ത്തി യുട്യൂബിലിട്ടതിന് തിരുവനന്തപുരം സ്വദേശി അറസ്റ്റിലായതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി.
തിരുവനന്തപുരം സ്വദേശിയും സൗണ്ട് മിക്‌സിങ് വിദ്യാര്‍ത്ഥിയുമായ മിഥുന്‍ ആണ് ടീസര്‍ ഔദ്യോഗികമായി പുറത്ത് വിടും മുമ്പ് പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംവിധായകന്‍ പ്രിയദര്‍ശന്റെ ഫോര്‍ ഫ്രയിംസ് എന്ന സ്റ്റുഡിയോയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നു മിഥുന്‍
ഫോര്‍ ഫ്രെയിംസിന്റെ മാനേജര്‍ കല്യാണ സുന്ദരം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇന്നലെ നാല്‍പ്പത്തി ഒന്നാം പിറന്നാള്‍ ആഘോഷിച്ച വിജയ്ക്ക് പ്രത്യേക പിറന്നാള്‍ സമ്മാനമായി സിനിമയുടെ ട്രെയ്‌ലര്‍ അര്‍ധരാത്രി 12 മണിക്ക് ആഘോഷപൂര്‍വം അവതരിപ്പിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ നീക്കം. എന്നാല്‍ സ്റ്റുഡിയോയിലെ ജീവനക്കാരനായ പയ്യന്‍ ട്രെയ്‌ലര്‍ മൊബൈലില്‍ പകര്‍ത്തി യുട്യൂബിലിടുകയായിരുന്നു.
പുലിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നിരുന്നത് ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോ യിലായിരുന്നു. 100 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം അതീവ രഹസ്യ മായിട്ടായിരുന്നു ചിത്രീകരണം നടത്തിയത്. ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നഡതാരം സുദീപാണ് വില്ലന്‍ വേഷത്തില്‍. ശ്രുതിഹാസന്‍ ആണ് നായിക. ചിത്രത്തിന്റെ ടീസര്‍ പിന്നീട് ഇന്നലെ ഔദ്യോഗികമായി പുറത്തുവിട്ടു. സെപ്റ്റംബര്‍ 17 നാണ് പുലി തിയറ്ററുകളില്‍ എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha