എല്ലാം പകല്‍ പോലെ വ്യക്തമായിരിക്കെ തെളിവെന്തിന്? ലിസി പറയുന്നതല്ല സത്യം; കൈയ്യാളായി കൂടെ നിന്ന ഏലിയാമ്മയില്‍ തനിക്ക് ജനിച്ച മകളാണ് ലിസി

ലിസിയും അച്ഛന്‍ വര്‍ക്കിയും തമ്മിലുള്ള വിവാദം ഒരിക്കല്‍ കൂടി കൊഴുക്കുന്നു. തന്റെ അച്ഛന്‍ വര്‍ക്കിയല്ലെന്ന് ലിസി തറപ്പിച്ച് പറയുന്നു. അതിനായി തെളിവും ചോദിക്കുന്നു. എന്നാല്‍ എല്ലാം പകല്‍ പോലെ വ്യക്തമായിരിക്കെ തെളിവെന്തിനെന്നാണ് വര്‍ക്കിയും ബന്ധുക്കളും ചോദിക്കുന്നത്. പ്രായാധിക്യത്താല്‍ അവശതയനുഭവിക്കുന്ന വര്‍ക്കിയുടെ മനസിനെക്കൂടി നോവിക്കുന്നതാണ് ലിസിയുടെ അഭിപ്രായം.
ആലുവ പൂക്കാട്ടുപടി സ്വദേശിനി ഏലിയാമ്മയില്‍ വര്‍ക്കിക്ക് ജനിച്ച മകളാണ് ലിസിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കോതമംഗലത്തെ പ്രശസ്തമായ തറവാട്ടായ നെല്ലിക്കാട്ടിലെ അംഗമായിരുന്നു വര്‍ക്കി. എന്നാല്‍, പിതാവുമായി തെറ്റിയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ആലുവയിലെത്തിയത്. കുടുംബസ്വത്ത് ഇല്ലാത്തതിനാല്‍ കെട്ടിട നിര്‍മ്മാണ ജോലിക്കാരനായാണ് അദ്ദേഹം ജീവിതം കരുപിടിപ്പിച്ചത്. ഇതിനിടെ അവിചാരിതമായാണ് ഏലിയാമ്മ എന്ന യുവതിയുമായി അടുക്കുന്നത്. വര്‍ക്കിയുടെ കൂടെ ജോലി ചെയ്യാന്‍ എത്തിയതായിരുന്നു ഏലിയാമ്മ. ഈ അടുപ്പം പ്രണയത്തിന് വഴിമാറിയത് വളരെ എളുപ്പത്തിലായിരുന്നു.
പിതാവിന്റെ എതിര്‍പ്പിനെ മറികടന്നായിരുന്നു വര്‍ക്കി ഏലിയാമ്മയെ വിവാഹം ചെയ്തത്. ഏലിയാമ്മയുടെ മാതാവ് മുന്‍കൈയെടുത്തായിരുന്നു വിവാഹം. പിതാവിന്റെ എതിര്‍പ്പുള്ളതിനാല്‍ കുടുംബവീട്ടില്‍ താമസിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് വര്‍ഷങ്ങളോളം അമ്മാവനൊപ്പമായിരുന്നു വര്‍ക്കിയും ഭാര്യ ഏലിയാമ്മയും കഴിഞ്ഞത്. ഇതിനിടയിലാണ് ലിസി പിറന്നത്. വെളുത്ത് നീണ്ട മൂക്കുള്ള സുന്ദരിയായ ലിസി പിതാവ് വര്‍ക്കിയെപോലെ തന്നെയായിരുന്നു. മകളെ അത്യധികം സ്‌നേഹിച്ച പിതാവായിരുന്നു അന്ന് വര്‍ക്കി. എന്നാല്‍, ഇതിനിടെയാണ് മാതാവ് ഏലിയാമ്മക്ക് സിനിമാ മോഹം ഉണ്ടാകുന്നത്. സിനിമ രംഗത്ത് സജീവമായിരുന്ന രാമുവുമായുള്ള അടുപ്പമായിരുന്നു ഏലിയാമ്മയില്‍ സിനിമാ മോഹം മുളയ്ക്കാന്‍ കാരണം.
ഭാര്യ ഏലിയാമ്മ സിനിമയില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വര്‍ക്കി എതിര്‍ത്തു. മകള്‍ക്കും തനിക്കും ഇഷ്ടം സിനിമാക്കാരിയല്ലാത്ത മാതാവിനെ ആണെന്നായിരുന്നു വര്‍ക്കിയുടെ പക്ഷം. എന്നാല്‍ ഈ എതിര്‍പ്പിന്റെ പേരില്‍ ഏലിയാമ്മയുടെ സഹോദരങ്ങള്‍ മര്‍ദിച്ചതോടെ ഇനിയും ഈ ബന്ധം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് വര്‍ക്കിക്ക് തോന്നി. തുടര്‍ന്ന് ഒത്തുപോകാന്‍ സാധിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ ആയപ്പോള്‍ ബന്ധം വേര്‍പിരിയുകയായിരുന്നു.
മകളെ ഒന്നു താലോലിക്കാന്‍ പോലും അനുവദിക്കാതെയാണ് ഏലിയാമ്മയും സഹോദരങ്ങളും തന്നെ അകറ്റിയതെന്നാണ് വര്‍ക്കി പറയുന്നത്. എങ്കിലും മകള്‍ സ്‌കൂളില്‍ പോകുന്ന വേളയില്‍ വഴിയരികില്‍ ഒളിച്ചുനിന്നും കാണുക പതിവായിരുന്നു. എന്നാല്‍, മാതാവില്‍ നിന്നും തങ്ങളെ ഉപേക്ഷിച്ചു പോയ പിതാവെന്ന അറിവാണ് ലിസിക്ക് ലഭിച്ചത്. മുതിര്‍ന്നപ്പോല്‍ മകളെ കാണനും വര്‍ക്കി ശ്രമിച്ചു. അമ്മ അറിയാതെ ആയിരുന്നു ഇത്തരം കൂടിക്കാഴ്ച്ചകള്‍. പിന്നീട് സിനിമയില്‍ വേഷങ്ങള്‍ ലഭിച്ചതോടെ വര്‍ക്കിയാണ് പിതാവെന്ന് പറയുന്നതില്‍ മകള്‍ക്ക് കുറച്ചിലായി കാണുമെന്നാണ് ഈ പിതാവ് പറയുന്നത്. മകള്‍ കൂടി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് തകര്‍ന്നുപോയ വര്‍ക്കി മദ്യത്തിന് അടിമയായി. പാരമ്പര്യ സ്വത്തായി ലഭിച്ച രണ്ടര ഏക്കറില്‍ ഭൂരിഭാഗവും മദ്യപിച്ച് നഷ്ടപ്പെടുത്തി. ബാക്കി വന്ന പത്തു സെന്റ് ചികില്‍സക്കായും വില്‍ക്കേണ്ട വന്നതായി വര്‍ക്കി തന്നെ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha