ബാലയും അമൃത സുരേഷും വിവാഹമോചനത്തിന്

നടന്‍ ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്ത ഏറെ നാളായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നു. ഉടന്‍ തന്നെ വിവാഹമോചനത്തിനുളള നോട്ടീസ് നല്‍കുമെന്നു ബാലയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. അമൃതയുടെ വീട്ടുക്കാരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നാണ് ബാലയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ ബാല മുന്‍കൈയെടുത്തു അമൃതം ഗമയ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡ് രൂപീകരിച്ചിരുന്നു.
അമൃതയും സഹോദരിയും ചേര്‍ന്നാണ് ഈ മ്യൂസിക് ബാന്‍ഡ് നടത്തിയിരുന്നത്. ഇതിനുശേഷം അമൃതയും വീട്ടുകാരും കുട്ടിയെ ബാലയില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചുവെന്നാണ് ബാലയുടെ സുഹൃത്തുക്കള്‍ പറയുന്നത്.കുട്ടിയെ കാണുന്നതിന് അമൃതയുടെ വീട്ടുകാര്‍ ബാലയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആറു മാസത്തിനുളളില്‍ ആറു തവണ മാത്രമാണു കുട്ടിയെ കാണാന്‍ അനുവദിച്ചതെന്നും മകളുടെ ഭാവിയെ കരുതിയാണു വിവാഹമോചനത്തിന് തയറാകുന്നതെന്നുമാണു താരം അടുത്ത സുഹൃത്തുക്കളോടു സൂചിപ്പിച്ചിരുന്നു.
അമൃത പങ്കെടുത്ത റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിരുന്നു ബാല. ഈ പരിചയമാണു പ്രണയത്തിലേക്കു നയിച്ചത്. ഇരുവര്‍ക്കും മൂന്നുവയസുളള ഒരു പെണ്‍കുട്ടിയുമുണ്ട്. ഒരാഴ്ചയിലേറെയായി ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണു ബാല. ആശുപത്രിയില്‍നിന്നു പുറത്തിറങ്ങിയശേഷം നിലപാട് വ്യക്തമാക്കുമെന്ന് ബാല പറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങല്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് തുറന്ന് പറഞ്ഞ് അമൃത മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ഞങ്ങള്‍ക്കിടയിലുള്ളതെന്നും അമൃത വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha