കമല്‍ഹാസന്റെ നായികയായി ആശാ ശരത്

ഉലകനായകന്‍ കമലഹാസന്റെ നായികയായി ആശ ശരത്ത് എത്തുന്നു. തൂങ്കാവനം എന്ന സിനിമയിലാണ് കമല്‍ഹാസനും ആശാ ശരതും ഒന്നിക്കുന്നത്. കമലഹാസന്റെ ഭാര്യ വേഷത്തിലാണ് ആശാ എത്തുന്നത്. നവാഗതനായ രാജേഷ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. കമലിന്റെ ശിഷ്യനാണ് രാജേഷ്. രാജ്കമല്‍ ഇന്റര്‍നാഷണിലിന്റെ ബാനറില്‍ ഒരുങ്ങുന്ന തൂങ്കാവനം തെലുങ്കിലും ഒരേസമയം നിര്‍മ്മിക്കുന്നുണ്ട്. ഫ്രഞ്ച് സിനിമയായ സ്ലീപ് ലെസ് നൈറ്റിന്റെ റീമേക്കാണ് തൂങ്കാവനം.
പ്രകാശ് രാജും തൃഷയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആശയുടെ ജീവിതത്തിന്റെ വഴിത്തിരിവുകളില്‍ നിരവധി ചിത്രങ്ങളില്‍ ഒരേണ്ണം കൂടി. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ കമലഹാസനൊപ്പം ആശ അഭിനയിച്ചിരുന്നു. മലയാളത്തില്‍ അവതരിപ്പിച്ച ഐജി ഗീത പ്രഭാകര്‍ എന്ന കഥാപാത്രമായിരുന്നു തമിഴിലും.ആശ ശരത് െ്രെഫഡേ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha