വിവാഹത്തിന് മുമ്പ് താപ്‌സി മാര്യേജ് ബ്യൂറോ തുടങ്ങി

തമിഴിലെ യുവനടി താപ്‌സി വിവാഹത്തിന് മുമ്പ് മാര്യേജ് ബ്യൂറോ തുടങ്ങി. വെഡിംഗ് ഫാക്ടറി എന്നാണ് ബ്യൂറോയ്ക്ക് ഇട്ടിരിക്കുന്ന പേര്. ചെന്നൈയില്‍ രണ്ടിടത്തായാണ് ഓഫീസ് ഇട്ടിരിക്കുന്നത്. ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഇടയ്ക്കിടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്. വിവാഹത്തിന് മുമ്പ് ഇത്തരം ഒരു സംരംഭം തുടങ്ങാന്‍ കാരണം എന്തെന്ന് ചോദിച്ചാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതരീതിക്ക് വിവാഹ ആലോചനകള്‍ക്ക് ബ്യൂറോയെ ആശ്രയിക്കുക മാത്രമാണ് ചെന്നൈ പോലൊരു നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് വഴി. അത് മുന്നില്‍ കണ്ടാണ് ബ്യൂറോ തുടങ്ങിയതെന്നും പറഞ്ഞു.
സോഫ്ട് വെയര്‍ എഞ്ചിനിയറായ താപ്‌സിയാണ് പ്രമുഖ മൊബൈല്‍ ഫോണിലെ ഇംഗ്ലീഷ് ഫോണ്ട് ഉണ്ടാക്കിയത്. അന്ന് മുതലേ പലതരത്തിലുള്ള ബിസിനസ് സാധ്യതകളും താരം മുതലാക്കുന്നുണ്ട്. കാഞ്ചന ടു വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. കേരളത്തില്‍ അന്‍പത് ദിവസം പ്രദര്‍ശിപ്പിച്ച ചിത്രം തെലുങ്കിലും ഹിറ്റാണ്. ഈ ചിത്രത്തോടെ താപ്‌സിയുടെ ജാതകം മാറിയെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധനുഷിന്റെ ശണ്ടക്കോഴിയിലൂടെ സിനിമയിലെത്തിയ താരം മലയാളത്തില്‍ മമ്മൂട്ടിയുടെ ഡബിള്‍സിലും അഭിനയിച്ചിട്ടുണ്ട്.
തമിഴിലും തെലുങ്കിലും അഭിനയിക്കുമ്പോഴും യാതൊരുവിധ ഗോസിപ്പുകള്‍ക്കും താരം ഇട നല്‍കിയിട്ടില്ല. മണിരത്‌നത്തിന്റെ ചിത്രത്തില്‍ നായികയായി അഭിനയിക്കണമെന്നാണ് താപ്‌സിയുടെ ആഗ്രഹം. സര്‍ദാര്‍ജിയെ ഒഴിച്ച് ആരെയും വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha