എല്ലാവര്‍ക്കും മലരിനെ മതി... മലരിന്റെ ആദ്യ ഷോര്‍ട്ട് ഫിലിം കാണാന്‍ ഇടിയോടിടി

പ്രേമം ഹിറ്റായതോടെ പ്രേമത്തിലെ നായികമാരില്‍ ഒരാളായ മലരും ഹിറ്റ്. മലരിനെ തേടിയുള്ള അന്വേഷണത്തില്‍ മലരിന്റെ ആദ്യ വീഡിയോ കണ്ടെത്തി. സായി പല്ലവിയെന്ന മലര്‍ പ്രേമത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് നിരവധി ഷോര്‍ട് ഫിലിമുകളില്‍ മുഖം കാണിച്ചിരുന്നു. അതില്‍ ഏറ്റവും ഹിറ്റായ ചിത്രമാണ് എസ്‌വി വിഗ്‌നേഷ് സംവിധാനം ചെയ്ത കാത്ച്ചി പിഴൈ.
2011 ഡിസംബര്‍ എട്ടിന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് കഴിഞ്ഞ ആഴ്ച്ച വരെയുണ്ടായിരുന്നത് വെറും 300 വ്യൂ മാത്രമായിരുന്നു. എന്നാല്‍ മലര്‍ അഭിനയിച്ച ഷോര്‍ട് ഫിലിം എന്ന തരത്തില്‍ വീഡിയോ പ്രചരിച്ചതോടെ ആരാധകര്‍ അടിച്ചുകയറി. ഇതുവരെ 59,000 വ്യൂവേഴ്‌സിനെയാണ് ചിത്രത്തിന് ലഭിച്ചത്.
എസ്‌വി വിഗ്‌നേഷ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച കാത്ച്ചി പിഴൈ ഏഴു മിനിറ്റോളം ദൈര്‍ഘ്യമുള്ള തമിഴ് ഹ്രസ്വചിത്രമാണ്. അനു എന്ന കോളജ് വിദ്യാര്‍ത്ഥിനിയെയാണ് സായി പല്ലവി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha