പുലിയുടെ ടീസര്‍ വമ്പന്‍ ഹിറ്റ്, ആശംസകളുമായി നിവിനും ഫഹദും ദുല്‍ഖറും

കത്തി എന്ന ചിത്രത്തിന്റെ വമ്പന്‍ ഹിറ്റിന് ശേഷം ഇളയദളപതി വിജയ്‌യുടേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് പുലി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ 48 മണിക്കൂറുകൊണ്ട് രണ്ട് മില്യണ്‍ ആള്‍ക്കാരാണത്രെ കണ്ടിരിയ്ക്കുന്നത്. ലോകത്താകമാനമുള്ള വിജയ് ഫാന്‍സ് മാത്രമല്ല, ബോളിവുഡിലും കോളിവുഡിലും മോളിവുഡിലുമുള്ള മുന്‍നിര നായകന്മാരും വിജയ്ക്ക് ആശംസകളുമായി എത്തിയതെന്നതാണ് ശ്രദ്ധേയം.
വിജയ്ക്ക് പിറന്നാള്‍ (ജൂണ്‍ 22) സമ്മാനമായിട്ടാണ് ചിമ്പുദേവന്റെ ഫാന്റസി ചിത്രമായ പുലിയുടെ ടീസര്‍ റിലീസ് ചെയ്തത്. മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍സ് ആയ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ഫഹദ് ഫാസിലും ദളപതിയ്ക്ക് ആശംസകളുമായി രംഗത്തെത്തിയെന്നാണ് മെട്രോമാറ്റിനി റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴകത്ത് സൂര്യ, ധനുഷ്, വിശാല്‍, ശിവകാര്‍ത്തികേയന്‍, ജീവ, ജയം രവി, വിജയ് സേതുമപതി, അമല പോള്‍, മനോബാല, രാധിക ശരത് കുമാര്‍, നസ്‌റിയ, കാജല്‍ അഗര്‍വാള്‍, അസിന്‍, സമാന്ത, നയന്‍താര, സംവിധായകരായ ഹരി, വെങ്കിട് പ്രഭു, അറ്റ്‌ലി തുടങ്ങി ഒട്ടേറെ പേര്‍ വിജയ്ക്കും പുലി ചിത്രത്തിനും ആശംസകളുമായി എത്തിയിട്ടുണ്ട്.
ടീസര്‍ ഒരു പ്രത്യേക എനര്‍ജി നല്‍കുന്നു എന്നാണ് ബോളിവുഡ് താരം തരണ്‍ ആദര്‍ശ് പറഞ്ഞത്. വിജയ്‌ക്കൊപ്പം ശ്രിദേവി തിരികെ വരുന്നതിനെയും അദ്ദേഹം പ്രശംസിച്ചു. തമിവിലെ എല്ലാ ടെലിവിഷന്‍ ചാനലുകളിലും ടീസര്‍ വന്നതോടെ തമിഴകം ആകെ പുലി ടീസറിനെ കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha