നടാഷയായി നയന്‍താര എത്തുന്നു

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്‌റിയ നസീം, പാര്‍വ്വതി, നിത്യ മേനോന്‍, ഇഷ തല്‍വാര്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കിന്റെ ചിത്രീകരണം തമിഴിലും തെലുങ്കിലുമായി പുരോഗമിയ്ക്കുകയാണ്.
ചിത്രത്തിന്റെ സ്റ്റാര്‍ കാസ്റ്റിങില്‍ ചെറിയ വ്യത്യാസം ഉണ്ടെന്നാണ് ഒടുവില്‍ കേള്‍ക്കുന്ന വിവരം. മലയാളത്തില്‍ നിത്യ മേനോന്‍ ചെയ്ത നടാഷ ഫ്രാന്‍സിസ് എന്ന വേഷം റീമേക്ക് ചെയ്യുമ്പോള്‍ നയന്‍താരയാണ് തത് സ്ഥാനത്ത് വരുന്നതെന്ന് മനോരമ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അര്‍ജുന്‍ ദിവ്യ മട്രും കാര്‍ത്തിക് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബൊമരുലു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാസ്‌കര്‍ ആണ്. ആര്യ റാണ ഗുപ്ത, ബോബി സിംഹ, ശ്രിദിവ്യ, റായ് ലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. മലയാളത്തില്‍ ചെയ്ത വേഷവുമായി പാര്‍വ്വതിയും നിത്യ മേനോനും തന്നെയുണ്ടാവും എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. നിത്യ പിന്മാറിയെങ്കിലും ആര്‍ജെ സെറയായി പാര്‍വ്വതി തന്നെയാവും എന്നറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha