ഇന്ദിരാ ഗാന്ധിയാകാന്‍ വിദ്യാ ബാലന്‍ എത്തുന്നു

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം സിനമായാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലനാണ് അഭിനയിക്കുന്നതെന്നാണ് സൂചന. മനീഷ് ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുമെന്നും റി്‌പ്പോര്‍ട്ടുകളുണ്ട്.
പ്രധാനമന്ത്രിയായിട്ടുള്ള ഇന്ദിരാ ഗാന്ധിയുടെ സംഘര്‍ഷഭരിതമായ ജീവിതമാണ് സിനിമയുടെ പ്രധാന പ്രമേയം. അടിയന്തരാവസ്ഥയും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും ഇന്ദിരാവധവും ചിത്രത്തില്‍ ഉണ്ടാകും. സിനിമയുടെ തിരക്കഥ വിദ്യാ ബാലന് പറഞ്ഞു കേള്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ക്ക് അത് ഇഷ്!ടമായെന്നും മനീഷ് ഗുപ്ത പറഞ്ഞു. എന്നാല്‍ സിനിമയുമായി മുന്നോട്ടുപോകുന്നതിന് ഇനിയും കടമ്പകള്‍ കടക്കേണ്ടത് ഉണ്ടെന്ന് മനീഷ് ഗുപ്!ത പറയുന്നു. ഇന്ദിരാ ഗാന്ധിയുടെ കുടുംബത്തിന്റെ അനുമതി വാങ്ങിക്കുകയാണ് പ്രധാനം. തിരക്കഥ വായിച്ചുകേള്‍പ്പിച്ച് ഇന്ദിരാ ഗാന്ധിയുടെ കുടുംബത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തേടേണ്ടതുണ്ടെന്നും മനീഷ് ഗുപ്!ത പറയുന്നു. ഹമാരി ആധുരി കഹാനിയാണ് വിദ്യാ ബാലന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. മോഹിത് സൂരിയാണ് ചിത്രം സംവിധാനം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha