എന്റെ ലക്ഷ്യം നിങ്ങളാണ്... കാവ്യാമാധവന്റെ ബിസിനസ് ശനിയാഴ്ച മമ്മൂട്ടി ഉദ്ഘാടനം ചെയ്യും

അങ്ങനെ പറഞ്ഞു കേട്ടിരുന്ന കാവ്യാമാധവന്റെ ബിസിനസ് ശനിയാഴ്ച പ്രാവര്‍ത്തികമാകുകയാണ്. ഓണ്‍ലൈന്‍ വസ്ത്ര വ്യാപ്യാര രംഗത്തേക്ക് കാവ്യ കടക്കുന്നത്. laksyah.com എന്നാണ് കാവ്യ തന്റെ പുതിയ സംരംഭത്തിന് പേരിട്ടിരിക്കുന്നത്. ശനിയാഴ്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് വസ്ത്രവ്യാപാരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇന്നസെന്റ് എംപി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സിനിമാമേഖലയില്‍ നിന്നും നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. കാവ്യ തന്നെയാണ് ബ്രാന്‍ഡ് അംബാസിഡര്‍. ലക്ഷ്യയ്ക്കുവേണ്ടി പ്രത്യേക ഡിസൈനിംഗ് സെന്റര്‍ കൊച്ചിയില്‍ തുടങ്ങി.
ലാഭം നേടുക എന്നുള്ളതല്ല, മികച്ച ഉല്‍പന്നങ്ങല്‍ നല്‍കി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുകയാണ് തന്റെ ലക്ഷ്യമെന്നും ഒരുപാട് നാളത്തെ ആലോചനയ്ക്ക് ശേഷമാണ് കുടുംബപരമായി ചെയ്തുകൊണ്ടിരുന്ന വസ്ത്ര വ്യാപാരമേഖലയിലേക്ക് താന്‍ കടക്കാന്‍ തീരുമാനിച്ചതെന്നും കാവ്യ പറഞ്ഞു.
കൊച്ചിയില്‍ നിന്നാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നതെങ്കില്‍ സാധനങ്ങള്‍ മണിക്കൂറുകള്‍ക്കിടെയില്‍ തന്നെ ആവശ്യക്കാരില്‍ എത്തിക്കും. മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുവാന്‍ കൊറിയര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സാരികളും ചുരിദാറുകളും ലഹംങ്കയും ഉള്‍പ്പെട്ട വസ്ത്രങ്ങളാണ് ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നത്. സിനിമാ രംഗത്തുള്ളവര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും laksyah.com ഉപകാരപ്രദമാണെന്ന് കാവ്യാ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha