സിനിമയില്‍ ശോഭിച്ചതു പോലെ ബിസിനസും വിജയിക്കട്ടെ... കാവ്യയുടെ ബിസിനസിന് ആശംസകളുമായി സൂര്യ

കാവ്യാ മാധവന്റെ പുതിയ ബിസിനസ് സംരംഭത്തിന് ആശംസകള്‍ നേര്‍ന്ന് തമിഴ്‌നടന്‍ സൂര്യ. ഓണ്‍ലൈനില്‍ വസ്ത്രം വാങ്ങാനുള്ള സൗകര്യം ഒരുക്കിയാണ് കാവ്യ കച്ചവട രംഗത്തേക്ക് ചുവടുവച്ചത്. ലക്ഷ്യ എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന വെബ്‌സൈറ്റിന് ആശംസകള്‍ നേര്‍ന്നാണ് സൂര്യ രംഗത്തെത്തിയത്. സൂര്യ ആശംസകള്‍ നേരുന്ന വീഡിയ ലക്ഷ്യയുടേയും കാവ്യയുടേയും ഫേസ്ബുക്കിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കാവ്യ, നിങ്ങളുടെ ബിസിനസ് സംരഭത്തെ കുറിച്ച് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. സിനിമയില്‍ എങ്ങനെ ഒരു നല്ല ഇടം കണ്ടെത്തിയോ, അതുപോലെ ബിസിനസിനും നല്ലൊരു ഇടം കണ്ടെത്താന്‍ താങ്കള്‍ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. താങ്കളുടെ ലക്ഷ്യ ഡോട്ട് കോമിന് എല്ലാവിധ ആശംസകളും നേരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha