എന്നേക്കാള്‍ നന്നായി അഭിനയിക്കാത്തവര്‍ക്ക് നന്ദി

തന്നേക്കാള്‍ നന്നായി അഭിനയിക്കാത്തവര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി കൈയ്യടി നേടി. ഫിലിംഫെയര്‍ അവാര്‍ഡ് വേദിയിലാണ് മമ്മൂട്ടിയുടെ ഈ തമാശ.
ചെന്നൈയില്‍ നടന്ന 62 ാമത് ഫിലിംഫെയര്‍ പുരസ്‌ക്കാരവേളയിലാണ് മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയ താരം പുരസ്‌ക്കാരം തനിക്കുതന്നെ കിട്ടാന്‍ തക്കവിധിത്തില്‍ നന്നായി അഭിനയിക്കാതിരുന്ന എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു. മുന്നറിയിപ്പ് എന്ന സിനിമയിലെ അഭിനയത്തിനാണ് താരത്തിന് മികച്ച നടനായത്.
ഈ സിനിമ നിര്‍മ്മിക്കാന്‍ മനസ്സ് തോന്നിയതിന് സ്വയം നന്ദി പറയാനും മമ്മൂട്ടി മറന്നില്ല. അടുത്തിടെ മമ്മൂട്ടി രണ്ടു തവണയാണ് വിവാദത്തില്‍ പെട്ടത്. നേരത്തേ ടെലിവിഷന്‍ പുരസ്‌ക്കാരവേദിയില്‍ മികച്ച സംവിധായകന് അവാര്‍ഡ് സമ്മാനിച്ച് മമ്മൂട്ടി വിവാദ പ്രസ്താവന നടത്തി പുലിവാല് പിടിച്ചിരുന്നു. ഇതിന് പിന്നാലെ അരുവിക്കര സ്ഥാനാര്‍ത്ഥികള്‍ സന്ദര്‍ശിക്കാനെത്തിയതിന്റെ പേരിലും താരം സാമൂഹ്യസൈറ്റുകളിലും വാര്‍ത്താചാനലുകളിലെ ഹാസ്യപരിപാടികളിലും വിഷയമായിരുന്നു. അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
കൊച്ചിയില്‍ നടക്കുന്ന വാര്‍ഷികയോഗത്തില്‍ മമ്മൂട്ടി ചുമതലയേല്‍ക്കുമെന്നാണ് വിവരം. ചലച്ചിത്ര രംഗത്ത് അധികം അവസരങ്ങള്‍ ഇല്ലാത്ത താരങ്ങള്‍ക്കായി ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മിക്കുന്ന കാര്യം അമ്മയുടെ അജണ്ഡയിലുണ്ട്. ഒരിക്കല്‍ ടെലിവഷന്‍ പരിപാടിയില്‍ താരങ്ങള്‍ പങ്കെടുക്കുന്നതിന് അമ്മ വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha