ഷാരൂഖ് ഖാന്‍ പൊക്കിയതോടെ എന്റെ സമയോം മാറി

ഷാരൂഖാന്‍ എടുത്തു പൊക്കിയതോടെ തന്റെ സമയം മാറിയെന്ന് റിമി ടോമി. ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഉയര്‍ച്ചയെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചുമെല്ലാം റിമി മനസ് തുറന്നത്.
ഷാരൂഖ്ഖാന്റെ എടുത്തുപൊക്കല്‍ നേട്ടമായിരുന്നു. എന്റെ കരിയറില്‍ അതിന് ശേഷം ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്റെ മനസില്‍ ഇപ്പോഴുമുണ്ട് ആ നിമിഷം. ഷാരൂഖ് ഖാന്‍ സ്‌റ്റേജില്‍ നിന്നിറങ്ങുമ്പോഴാണ് ഞാന്‍ സ്‌ക്രിപ്റ്റിലില്ലാത്ത ഒരു കാര്യം പറഞ്ഞോണ്ട് സ്‌റ്റേജിലേക്ക് ചെല്ലുന്നത്. പുള്ളിക്ക് വേണമെങ്കില്‍ മൈന്‍ഡ് ചെയ്യാതെ പോകാമായിരുന്നു. അങ്ങനെ പോയിരുന്നെങ്കില്‍ ഞാന്‍ നാണം കെട്ടേനെ. ഒന്നും ആലോചിക്കാതെയാണ് ഞാന്‍ ഓരോന്നും തട്ടിവിടുന്നത്.
ഇങ്ങനെ പ്രസരിപ്പോടെ ഇരിക്കുന്നതിന് ഒരു കോച്ചിംഗ് ക്‌ളാസിനും പോകുന്നില്ല. പ്രത്യേകിച്ച് ഒരു ഭക്ഷണം കഴിക്കുന്നുമില്ല. ഓരോരുത്തരെ സൃഷ്ടിച്ചിരിക്കുന്നത് ഓരോ രീതിയിലല്ലേ? എന്നെ ഇങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്റെ കൂട്ടുകാരികള്‍ക്കോ എന്നോടൊപ്പം സ്‌കൂളില്‍ പഠിച്ചവര്‍ക്കോ ഒന്നും ഞാനിങ്ങനെ ടി.വിയില്‍ വന്നതിലും സംസാരിക്കുന്നതിലുമൊന്നും അത്ഭുതമില്ല. കാരണം അവര്‍ക്കറിയാം കൊച്ചിലേ മുതല്‍ ഞാനിങ്ങനെയൊക്കെ തന്നെയായിരുന്നുവെന്ന്. എപ്പോഴും കലപില വര്‍ത്തമാനവും ചിരിയും... ഒരു ദിവസം ക്‌ളാസില്‍ പോയില്ലെങ്കില്‍ അടുത്ത ദിവസം പിള്ളേര് ചോദിക്കും അയ്യോ എന്താ വരാത്തേയെന്ന് . എന്തെങ്കിലുമൊക്കെ മണ്ടത്തരം പറഞ്ഞിരിക്കാനാ.
ഗായികയായി വന്ന സമയം തൊട്ടേ പലരും അഭിനയിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ഒരിക്കല്‍ രാജസേനന്‍ സാറിന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയിട്ട് പിന്നെ തിരിച്ച് കൊടുത്തു. ഗായികയായി അറിയപ്പെടാനായിരുന്നു ആഗ്രഹം.
ഞാനെല്ലാവരോടും തുറന്ന് സംസാരിക്കുന്നുണ്ട്. അതാണ് എല്ലാവര്‍ക്കും എന്നോടിഷ്ടമെന്നെനിക്ക് തോന്നുന്നു. എന്റെ മനസില്‍ തോന്നുന്ന കാര്യം അപ്പോള്‍ ത്തന്നെ പറയാറുണ്ട്. പറയണോ വേണ്ടയോ എന്ന് ആലോചിച്ച് ഞാന്‍ ഒന്നും പറയാറില്ല. പെട്ടെന്ന് ദേഷ്യം വരുമെന്നതാണ് എന്റെ മൈനസ് പോയിന്റ്.
ഞാന്‍ സീരിയലേ കാണാത്തയാളാണ് എന്നൊന്നും പറയുന്നില്ല. വീട്ടില്‍ ചെല്ലുമ്പോള്‍ സമയമുണ്ടെങ്കില്‍ കാണും. സ്ഥിരമായി കാണാന്‍ പ്രോഗാമുകളുടെ തിരക്കിനിടയില്‍ പറ്റാറില്ല. സീരിയല്‍ ഇഷ്ടമാണ്. കൊള്ളത്തില്ല എന്നൊന്നും പറയാന്‍ പറയത്തില്ല. എത്രയോ ജനലക്ഷങ്ങളുണ്ട് സീരിയലുകള്‍ കാണുന്നവരായി. സീരിയലുകളെ പുച്ഛിക്കുന്നവരും ഒത്തിരിപ്പേരുണ്ട്. പക്ഷേ സീരിയലും നല്ലൊരു കലാരൂപമാണ്. അല്ലെങ്കില്‍ പണ്ടേ പൂട്ടിപോയേനെ. എത്രയോ വീട്ടമ്മമാരുടെ ആശ്വാസമല്ലേ അത്?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha