കോടതിവിധി നടിക്ക് ബാധകമല്ല.. നിക്കി ഗില്‍റാണി 20 കിലോമീറ്റര്‍ ബുള്ളറ്റ് ഓടിച്ചത് ഹെല്‍മറ്റില്ലാതെ

വെള്ളിമൂങ്ങ, 1983 എന്നിവയിലൂടെ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നിക്കി ഗില്‍റാണി, കഴിഞ്ഞ ദിവസം മധുരയിലെ റോഡില്‍ ഹെല്‍മറ്റില്ലാതെ ബുള്ളറ്റോടിച്ചു. നിക്കിയുടെ പുതിയ ചിത്രമായ യാഗവരയിനും നാ കാക്ക എന്ന തമിഴ് സിനിമയുടെ പ്രമോഷന് 20 കിലോമീറ്റര്‍ ബുള്ളറ്റ് ഓടിച്ചാണ് ഇവര്‍ ആരാധകരെ ഞെട്ടിച്ചത്. കൂളിംഗ്ലാസും വച്ച്, തലമുടി കാറ്റില്‍പറത്തിയുള്ള നടിയുടെ പ്രകടനത്തിന്റെ വീഡിയോ നവമാധ്യമങ്ങളിലും പ്രചരിക്കുകയാണ്. എന്നാല്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനു പിന്നാലെയുള്ള നടിയുടെ ഈ നിയമലംഘനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
തിരക്കേറിയ റോഡിലൂടെയാണ് താരം ബുള്ളറ്റും ഓടിച്ച് പത്രസമ്മേളനത്തിന് എത്തിയത്. സഹയാത്രികനായി, ചിത്രത്തിലെ നായകനായ ആദിയും ഒപ്പമുണ്ടായിരുന്നു. പിന്നാലെ ഉണ്ടായിരുന്ന ഇരുചക്രവാഹനങ്ങളിലെ െ്രെഡവര്‍മാരും ഹെല്‍മറ്റ് ഇല്ലാതെയാണ് യാത്ര ചെയ്തത്. ജൂലൈ ഒന്നുമുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ്, പൊതുനിരത്തിലൂടെയുള്ള തെന്നിന്ത്യന്‍ സുന്ദരിയുടെ ഈ നിയമലംഘനം. സമൂഹമാധ്യമങ്ങളില്‍ ഇതുചൂണ്ടിക്കാട്ടി ധാരാളം ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. പാപനാശത്തില്‍ സ്‌കൂട്ടര്‍ ഓടിക്കുന്നരംഗത്തില്‍ ഹെല്‍മറ്റില്ലാതെ പ്രത്യക്ഷപ്പെട്ടതിന്, നടന്‍ കമലാഹാസന്‍ കഴിഞ്ഞ ദിവസം പ്രേക്ഷകരോട് ക്ഷമ ചോദിച്ചിരുന്നു. കോടതി ഉത്തരവിനു മുമ്പാണ് ചിത്രീകരണം നടന്നത് എന്ന കാര്യവും അന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha