അമ്മയാകാന്‍ തയ്യാറാണെന്ന് കാജല്‍

താന്‍ ഇനി അമ്മ വേഷം അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍ എല്ലാ അമ്മ വേഷങ്ങളും ചെയ്യാന്‍ തയ്യാറല്ലെന്നും നടി വ്യക്തമാക്കി. ഈയിടെ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിലെ പോലെ ശക്തമായ തിരക്കഥകളുള്ള ചിത്രമാണെങ്കില്‍ മാത്രം അത്തരം വേഷങ്ങള്‍ അവതരിപ്പിക്കാം എന്നാണ് കാജല്‍ പറയുന്നത്.
ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാരി എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയിലാണ് കാജല്‍ തന്റെ മനസ് തുറന്നത്. ഇതോടൊപ്പം പ്രതിഫലത്തെപ്പറ്റിയും കാജല്‍ വ്യക്തമാക്കി. വിവിധ സിനിമാ മേഖലകളില്‍ നിന്നും തന്റെ കഴിവിന് അനുസരിച്ചുള്ള തുക മാത്രമേ താന്‍ ചോദിക്കാറുള്ളന്ന് കാജല്‍ പറഞ്ഞു.
വിവാഹത്തെപ്പറ്റി മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താരം ഇങ്ങനെ പ്രതികരിച്ചു, ഞാന്‍ ആരെയും പ്രണയിക്കുന്നില്ല. ഇനി അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അത് ഞാന്‍ ധൈര്യമായി തുറന്നു പറയുമെന്നും കാജല്‍ അഗര്‍വാള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha