ടീസറിനു പിന്നാലെ, പുലിയുടെ കഥയും പുറത്തായി

കോളിവുഡ് നടന്‍ വിജയ് നായകനാകുന്ന പുതിയ ചിത്രം ഏറെ സസ്‌പെന്‍സോടു കൂടെയാണ് ഒരുക്കുന്നത്. എന്നാല്‍ ഓരോ ഘട്ടത്തിലും ചിത്രത്തിന്റെ സസ്‌പെന്‍സ് ലീക്കാകുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് വിജയിയുടെ ചിത്രത്തിലെ ഗെറ്റപ്പ് ലീക്കായത് വാര്‍ത്തയായിരുന്നു. അതിന് പിന്നാലെ ചിത്രത്തിന്റെ ആദ്യ ടീസറും ലീക്കായി. ഇപ്പോള്‍ കേള്‍ക്കുന്നു, ചിത്രത്തിന്റെ കഥയും ലീക്കായി എന്ന്.
ഇന്റര്‍നെറ്റിലൂടെ പുലിയുടെ കഥ ലീക്കായെന്നാണ് വാര്‍ത്തകള്‍. ബി.സി 1500 നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. അക്കാലത്തെ ഒരു രാഞ്ജിയായാണ് ശ്രീദേവി എത്തുന്നത്. കിച്ച സുദീപ് ആണ് ശ്രീദേവിയുടെ എതിരാളി. രാജ്യം കീഴടക്കി ശ്രീദേവിയുടെ മകള്‍ ഹന്‍സികയെ സ്വന്തമാക്കുകയാണ് സുദീപിന്‍െ ആഗ്രഹം. സുദീപില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രീദേവി, പ്രഭുവിന്‍െ സഹായം തേടുകയും, അങ്ങനെ ടൈം ട്രാവല്‍ വഴി 2015 ലെത്തി വിജയയെ പുതിയ കമാന്‍ഡറായി ആ രാജ്യത്തേക്ക് കൊണ്ടു വരുകയും ചെയ്യുന്നതാണ് പുലിയുടെ പ്രമേയം.
അതേ സമയം ഇക്കാര്യത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. പുതിയ കാലവും പഴയ കാലവും ചിത്രത്തിലുണ്ടാവും. ശ്രീദേവിയെയും ഹന്‍സികയെയും കൂടാതെ ശ്രുതി ഹസനും ചിത്രത്തിലെ നായിക നിരയിലുണ്ട്. ഒരു ഫാന്റസി മൂടിലാണ് ചിത്രമൊരുക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ടീസര്‍ ലീക്കായതും വാര്‍ത്തയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha