പ്രണയം എന്റെ ഭാഗ്യം; എന്റെ പ്രണയിനി എന്റെ ഭാര്യ... കോളേജ് പ്രണയിനിയെ തന്നെയാണ് ഞാന്‍ ജീവിതസഖിയാക്കിയതും

സൂപ്പര്‍ താരങ്ങള്‍ക്കു പോലും ഒറ്റയ്ക്ക് വിജയം സമ്മാനിക്കാന്‍ പറ്റാത്ത ഇക്കാലത്താണ് നിവിന്‍ പോളി പ്രേമം എന്ന ചിത്രത്തിലൂടെ ചരിത്രം കുറിച്ചത്. പ്രേമത്തിന്റെ സൂപ്പര്‍ വിജയത്തോടൊപ്പം തന്റെ പ്രണയം പങ്കുവയ്ക്കുകയാണ് നിവിന്‍ പോളി.
കോളേജ് പ്രണയിനിയെ തന്നെയാണ് ഞാന്‍ ജീവിതസഖിയാക്കിയത്. അപ്പോള്‍ പിന്നെ അത്തരം പ്രമേയങ്ങളെ അടിസ്ഥാനമാക്കി വരുന്ന സിനിമകളില്‍ നായകനായി വരിക എന്നുള്ളത് തന്നെ ഏറ്റവും വലിയ ഭാഗ്യമല്ലേ. മലര്‍വാടി ആര്‍ട്‌സ്‌ക്ലബ് റിലീസായ 2010 ല്‍ ആണ് പ്രണയിനിയായ റിന്നയെ ഞാന്‍ ജീവിതസഖിയാക്കുന്നത്. ഞങ്ങള്‍ക്ക് ഒരു മകന്‍ ദാവീദ്. അവനിപ്പോള്‍ മൂന്നു വയസ്സു കഴിഞ്ഞു.
സിനിമയിലെ തിരക്കുകള്‍ കാരണം അവരെ മിസ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സങ്കടം. സമയം കിട്ടുമ്പോഴൊക്കെ അവരുടെ അടുക്കലേക്ക് ഓടിയെത്താനാണ് ശ്രമിക്കുന്നത്.
പ്രണയനായകന്‍ എന്ന ഇമേജ് ഒരിക്കലും ഒരു ബാദ്ധ്യതയായി എനിക്കു തോന്നിയിട്ടില്ല. പ്രണയം എന്നത് തന്നെ സുന്ദരമായ ഒരു വികാരമല്ലേ. പ്രണയിക്കാത്തവരായി ആരാണ് ഇവിടെയുള്ളത്. എല്ലാവരെയും പോലെ എനിക്കും പ്രണയമുണ്ടായിരുന്നു.
കാരണം പ്രണയത്തെ പ്രായഭേദ്യമന്യേ ഏവരും ഇഷ്ടപ്പെടുന്നു. ആള്‍ക്കാര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുമ്പോള്‍ ഞാനെന്തിന് അത്തരം വേഷങ്ങള്‍ വേണ്ട എന്നു വയ്ക്കണം.
പണ്ട് ആലുവാപ്പുഴയുടെ തീരത്തിരുന്ന് സിനിമയെ സ്വപ്‌നം കാണുന്ന കുറച്ചു ചെറുപ്പക്കാരുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഒരാള്‍ ഞാനായിരുന്നു. അന്നൊക്കെ ഇത് വെറും സ്വപ്‌നം മാത്രമായിരിക്കും എന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ അവിടെ നിന്ന് ഞങ്ങള്‍ ഓരോരുത്തരായി സിനിമയില്‍ എത്തി.
നേരവും പ്രേമവുമൊക്കെ അന്നത്തെ കൂട്ടായ്മയിലെ സ്വപ്‌നങ്ങളുടെ ബാക്കി പത്രങ്ങളായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷവും...
സിനിമ തെരഞ്ഞെടുക്കുമ്പോള്‍ എന്നെ സംബന്ധിച്ച് ആദ്യം വേണ്ടത് കംഫര്‍ട്ടായ ഒരു ടീമാണ്. അതുണ്ടെങ്കില്‍ ബാക്കി ഒരു പ്രശ്‌നങ്ങളും എന്നെ ബാധിക്കാറില്ല. വളരെ സ്മൂത്തായി എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിക്കും.
ഒരു തരത്തിലുള്ള ടെന്‍ഷനും എന്നെ ബാധിക്കില്ല. എന്നെ സംബന്ധിച്ച് അത്തരം ഒരു ടീമിന്റെ ഭാഗമായിട്ടാണ് എല്ലാ സിനിമകളിലും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. അതൊരു ഭാഗ്യമായി തന്നെ കണക്കുകൂട്ടുന്നു.
പിന്നെ ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ കഥ തന്നെയാണ് താരം. എനിക്കുവേണ്ടി മറ്റാരെയും കൊണ്ട് ഞാന്‍ കഥ കേള്‍പ്പിക്കാറില്ല. ഞാന്‍ നേരിട്ടു തന്നെയാണ് എല്ലാ സിനിമകളുടെയും കഥ കേള്‍ക്കുന്നത്. ആ നേരിട്ടുള്ള കേള്‍വി എന്റെ കരിയറിന് ഗുണം ചെയ്തിട്ടുണ്ടെന്ന് തന്നെയാണ് വിശ്വാസം.
നേരത്തെ ഷൂട്ടിങ്ങിനിടയില്‍ മിക്ക ദിവസങ്ങളിലും ഞാന്‍ കഥ കേള്‍ക്കാറുണ്ടായിരുന്നു. എന്നാല്‍ അത് ഷൂട്ടിങ്ങിനെ ബാധിക്കുന്നു എന്നു മനസ്സിലാക്കിയപ്പോള്‍ ആ രീതി മാറ്റി. ഇപ്പോള്‍ ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ മാത്രമേ അടുത്ത സിനിമയുടെ കഥ കേള്‍ക്കൂ.
ഞാന്‍ പൊതുവായി കേള്‍ക്കുന്ന ഒരഭിപ്രായം എന്റെ ചിരിയെപ്പറ്റിയാണ്. ശരിക്കും പറഞ്ഞാല്‍ ചിരിക്കുന്നതില്‍ വളരെ കോണ്‍ഷ്യസായ ഒരാളാണ് ഞാന്‍. കുറച്ച് കണ്‍ട്രോള്‍ വരുത്തിയിട്ടുള്ള ചിരിയാണ് എന്റേത്. ആള്‍ക്കാര്‍ നല്ലത് പറയുന്നുണ്ടെങ്കിലും എന്റെ ചിരി മോശമാണെന്ന് ചിന്തിക്കുന്നൊരാളാണ് ഞാന്‍.
ചിരി എനിക്കെപ്പോഴും ടെന്‍ഷനാണ്. അത് ജീവിതത്തിലായാലും സിനിമയിലായാലും. പക്ഷേ ആള്‍ക്കാര്‍ എന്റെ പ്ലസ്‌പോയിന്റ് ചിരിയാണെന്ന് പറയുമ്പോള്‍ ഞാനതില്‍ സന്തോഷിക്കാറുണ്ട്.
നമ്മള്‍ മോശമാണെന്ന് ചിന്തിക്കുന്ന ഒരു കാര്യം ആള്‍ക്കാര്‍ നല്ലതാണെന്ന് പറയുമ്പോള്‍ തോന്നുന്ന സന്തോഷം. ചിരിയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ അഭിപ്രായം നേടിത്തന്നത് തട്ടത്തിന്‍ മറയത്തിലെ വിനോദ് എന്ന കഥാപാത്രത്തിന്റെ ചിരിയാണ്.
സിനിമയില്‍ എത്തിയതു കൊണ്ട് എന്റെ ജീവിതത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. സെലിബ്രിറ്റി ലൈഫില്‍ ഒട്ടും താത്പര്യമില്ലാത്ത ഒരാളാണ് ഞാന്‍.
സിനിമയിലെ തിരക്കു കാരണം ജീവിതത്തില്‍ മറ്റു ചില കാര്യങ്ങള്‍ക്ക് സമയം കിട്ടുന്നില്ല എന്നു മാത്രമാണ് സിനിമയില്‍ വന്ന ശേഷം തോന്നിയിട്ടുള്ളത്.
സെലിബ്രിറ്റി ലൈഫിന്റെ ഹാങ്ങോവറില്‍ പെട്ടു പോകാതിരിക്കാന്‍ മാക്‌സിമം ശ്രമിക്കാറുണ്ട്. എത്രയും സിമ്പിളായി ജീവിക്കാമോ അത്രയും സിമ്പിളായി ജീവിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. ജീവിതത്തിലെ പൊങ്ങച്ചങ്ങളോട് എനിക്ക് ഒട്ടും താത്പര്യമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha