വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതിനെതിരെ വിമെന്‍ ഇന്‍സിനിമാ കളക്ടീവ്... പാര്‍വ്വതിക്കും റിമയ്ക്കുമെതിരെ ഹരീഷ് പേരടി

ലൈംഗിക ചൂഷണാരോപണം നേരിടുന്ന വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതിനെതിരെ വിമെന്‍ ഇന്‍സിനിമാ കളക്ടീവ് ഭാരവാഹികളായ റിമ കല്ലിംഗല്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവര്‍ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് നടന്‍ ഹരീഷ് പേരടി രംഗത്തുവന്നത്. കുറെ പെണ്‍കുട്ടികള്‍ ആരോപണമുന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് വൈരമുത്തുവിനെതിരെ കോമരം തുള്ളുന്നതെന്നും ഇത്തരക്കാരുടെ സര്‍ട്ടിഫിക്കറ്റ് സദാചാര സര്‍ട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുതെന്നും നടന്‍ പറയുന്നു.
കുറിപ്പ് ചുവടെ:
'കാതല്‍ റോജാവേ എങ്കേ നിയെങ്കേ' എന്റെ പ്രണയകാലം സംപുഷ്ടമാക്കിയ കവിയാണ്..എന്നെ മാത്രമല്ല കാശ്മീരില്‍ ബോംബുകള്‍ പൊട്ടികൊണ്ടിരിക്കുമ്‌ബോള്‍ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവനാണ്...അയാള്‍ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കില്‍ ഇന്‍ഡ്യയില്‍ നിയമങ്ങളുണ്ട്...നിങ്ങള്‍ ആ വഴിക്ക് സഞ്ചരിക്കുക...നിങ്ങളുടെ കൂടെ മനുഷ്യത്വമുള്ളവര്‍ എല്ലാവരും ഉണ്ടാവും...
പക്ഷെ അയാളുടെ കവിതകളെ പ്രണയിച്ചവര്‍ ഏത് തൂക്കുമരത്തിന്റെ മുകളിലേക്കും അയാള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടേയിരിക്കും...കാരണം അയാള്‍ ഒരുപാട് മനുഷ്യരെ കവിതകളിലൂടെ ജീവിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്...ഇതുപോലെ കുറെ പെണ്‍കുട്ടികള്‍ ആരോപണ മുന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്...
ഈ കോമരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഒരു തരം സദാചാര സര്‍ട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്..പ്രഖ്യാപിച്ച പുരസ്‌ക്കാരം കൊടുക്കാതിരുന്നാല്‍ സാസംകാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും...ഒന്‍വി പുരസ്‌കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം...ഒരു വട്ടം..രണ്ട് വട്ടം..മൂന്ന് വട്ടം..
https://www.facebook.com/Malayalivartha

























