ബാഹുബലി 200 കോടി കടന്നു

ഇന്ത്യന്‍ സിനിമയുടെ ബോക്‌സോഫിസ് പിടിച്ചു കുലുക്കി ബാഹുബലി ചരിത്ര വിജയവുമായി മുന്നോട്ട്. എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രമായ ബാഹുബലി പ്രദര്‍ശനം തുടങ്ങി ആദ്യ അഞ്ചു ദിവസം കൊണ്ട് നേടിയത് 200 കോടിക്ക് മുകളിലെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിന്റെ കളക്ഷന്‍ ചൊവ്വാഴ്ച 215 കോടിയായതായാണ് റിപ്പോര്‍ട്ട്.
200 കോടി ക്ലബില്‍ വേഗത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന പേരും ബാഹുബലിക്ക് സ്വന്തമായി. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട സിനിമകളില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് ബാഹുബലി. പ്രഭാസ്, റാണ ദഗ്ഗുബദി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ഒരേസമയം ചിത്രം പുറത്തിറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha