മമ്മൂട്ടിയെ മണിരത്‌നം തഴഞ്ഞു, പകരം ഐശ്വര്യാറായിയുടെ നായകനായി ദുല്‍ഖര്‍

മമ്മൂട്ടിയ തഴഞ്ഞ് മണിരത്‌നം. മമ്മൂട്ടി നായകനാകാനിരുന്ന ചിത്രം വേണ്ടെന്ന് വച്ചിട്ടാണ് മകന്‍ ദുല്‍ഖറിനെ നായകനാക്കി മണിരത്ഞം വീണ്ടും സിനിമയെടുക്കുന്നത്. ഒ.കെ കണ്‍മണി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മണിരത്‌നം സിനിമയെടുക്കുന്നത്. നേരത്തെ ഒ കെ കണ്‍മണിക്ക് ശേഷമാണ് മമ്മൂട്ടിയെയും ഐശ്വര്യറായി ബച്ചനെയും ചേര്‍ത്ത് പ്രണയ-കുടുംബ ചിത്രമൊരുക്കാന്‍ മണിരത്‌നം തീരുമാനിച്ചത്. എന്നാല്‍ പെട്ടന്നാണ് ചിത്രം ഉപേക്ഷിച്ച് ദുല്‍ഖറിനെ നായകനാക്കി വീണ്ടുമൊരു നഗര പ്രണയകഥയൊരുക്കാന്‍ മണിരത്‌നം തയ്യാറെടുക്കുന്നത്. ഈ വിവരം മണിരത്‌നം തന്നെ മമ്മൂട്ടിയെ വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാല്‍ തന്നെ നായകനാക്കിയുള്ള ചിത്രം ഉപേക്ഷിച്ചത് മമ്മൂട്ടിക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയതെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്.
ദുല്‍ഖറിനെ നായകനാക്കിയെടുക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ കാര്‍ത്തയും തുല്യ പ്രാധാന്യമുള്ള മറ്റൊരു വേഷം ചെയ്യുന്നുണ്ട്. മദ്രാസ് ടാക്കീസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ നായികയായി ശ്രുതി ഹാസനെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ശ്രുതിയെ കൂടാതെ ബോളിവുഡ് നടി ഐശ്വര്യ റായുടെ പേരും പറഞ്ഞു കേള്‍ക്കുന്നു. ചിത്രത്തിലെ മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല.കോമാളി, ഉന്‍ പാര്‍വൈക്കു മട്ടും എന്നിങ്ങനെ രണ്ടു പേരുകളാണ് ചിത്രത്തിന് കണ്ടുവച്ചിരിക്കുന്നത്. ഇതില്‍ കോമാളി എന്ന പേരിനാണ് കൂടുതല്‍ സാദ്ധ്യതയെന്ന് അറിയുന്നു. നഗരം പശ്ചാത്തലമാക്കിയുള്ള പ്രണയകഥള്‍ക്ക് പേരുകേട്ട മണിരത്‌നം ഇത്തവണയും അത്തരമൊരു കഥയുമായാണ് എത്തുന്നത് എന്നാണ് സൂചന. എ. ആര്‍.റഹ്മാന്‍ തന്നെയാണ് സംഗീതം. പി.സി ശ്രീറാം കാമറ ചലിപ്പിക്കുമ്പോള്‍ എഡിറ്റിങ് നിര്‍വഹിക്കുന്നത് ആന്റണിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha