വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട താരങ്ങളിൽ സിദ്ധാർഥും! ഈ വിഡിയോയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തോന്നുന്നു: രസകരമായ മറുപടിയുമായി താരം
തെന്നിന്ത്യൻ സിനിമാസ്വാദകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് നടൻ സിദ്ധാർഥ്. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ ഏവരുടെയും മനംകവർന്ന താരം രാഷ്ട്രീയ നിരീക്ഷണത്തിലും ഏറെ സജ്ജീവമാണ്. സമൂഹമാധ്യമങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ അടക്കം വിവിധ വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാറുള്ള സിദ്ധാര്‍ഥ് കൃത്യമായ നിരീക്ഷണവും ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. അതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി സൈബർ ആക്രമണങ്ങളും താരം നേരിടേണ്ടതായി വന്നിട്ടുണ്ട്.
ഇപ്പോഴിതാ താൻ മരിച്ചതായി വ്യാജ പ്രചരണം നടത്തിയ റിപ്പോർട്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്. ‘ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങള്‍’ എന്ന് തലക്കെട്ടോടെ എത്തിയ വിഡിയോയിലാണ് താരത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഡിയോയ്ക്ക് എതിരെ യൂട്യൂബിന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവിടെനിന്നും കിട്ടിയ മറുപടി കണ്ട് ആശ്ചര്യപ്പെട്ടുപോയി എന്നും നടൻ പറയുകയാണ്.
‘ഞാന്‍ മരണപ്പെട്ടു എന്നു പറയുന്ന ഈ യൂട്യൂബ് വിഡിയോയ്ക്കെതിരെ വർഷങ്ങൾക്കു മുന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ‘ക്ഷമിക്കണം, ഈ വിഡിയോയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തോന്നുന്നു’ എന്നായിരുന്നു യൂട്യൂബിന്റെ ഭാഗത്തുനിന്നുള്ള മറുപടി.’– എന്ന് സിദ്ധാർഥ് കുറിച്ചു. സിദ്ധാര്‍ഥ് മരിച്ചതായി പ്രചരിക്കുന്ന വിഡിയോയില്‍ നടനൊപ്പം സൗന്ദര്യ, ആര്‍ത്തി അഗര്‍വാള്‍ എന്നിവരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടവരാണ്.
https://www.facebook.com/Malayalivartha