ആ വാര്‍ത്ത വിശ്വസിക്കരുത്... താന്‍ വിവാഹിതയയാകാന്‍ പോകുന്നു എന്ന വാര്‍ത്ത തെറ്റെന്ന് നമിത പ്രമോദ്

താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നമിത പ്രമോദ്. സുഹൃത്തിനെ തന്നെയാണ് നമിത വിവാഹം ചെയ്യാന്‍ പോകുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഇത്തരം വാര്‍ത്തകളൊന്നും വിശ്വസിക്കരുതെന്നാണ് നമിത പറയുന്നത്. വിവാഹം എന്തായാലും അഞ്ചു കൊല്ലം കൂടി കഴിഞ്ഞു മാത്രമേയുള്ളുവെന്ന് നമിത വ്യക്തമാക്കി.
തനിക്ക് ഇപ്പോള്‍ നല്ല കാലമാണെന്നും കൈനിറയെ ചിത്രങ്ങളുണ്ടെന്നും നമിതപറഞ്ഞു. കുറച്ചുകാലം കൂടി സിനിമാരംഗത്തു തുടരണമെന്നു തന്നെയാണ് തന്റെ ആഗ്രഹം. അതുകൊണ്ട് തല്‍ക്കാലം വിവാഹത്തെ ക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും നമിത വ്യക്തമാക്കി. ഈ പ്രായത്തില്‍ത്തന്നെ നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചതല്ല. ഇപ്പോള്‍ അവസരങ്ങളുടെ കാലമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha