അച്ഛന് എന്റെ ആദ്യ ഗുരു; അച്ഛന്‍ ജീവിതത്തില്‍ പകര്‍ന്ന് തന്നതെല്ലാം ഞാന്‍ മനസില്‍ കരുതിവച്ചിട്ടുണ്ട്...

മലയാളികളെ ഒരുകാലത്ത് ആവേശം കൊള്ളിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷ് അച്ഛനുമായുള്ള ഓര്‍മ്മ പങ്കുവയ്ക്കുന്നു.
ആഗ്രഹിച്ചതുപോലെ സിനിമയുടെ ഭാഗമാകാന്‍ മധുരനാരങ്ങയിലൂടെ എനിക്ക് സാധിച്ചു. മനസില്‍ നിറയെ അച്ഛനും അമ്മയുമാണ് . അച്ഛന്റെ ജീവവായുവായിരുന്നു സിനിമ. അച്ഛന്‍ ജീവിതത്തില്‍ പകര്‍ന്ന് തന്നതെല്ലാം ഞാന്‍ മനസില്‍ കരുതിവച്ചിട്ടുണ്ട്. ഒരിക്കലും അച്ഛനോളം ആവാന്‍ കഴിയില്ലെങ്കിലും അച്ഛന്റെ പേരിന് കളങ്കമുണ്ടാക്കരുതെന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളു. അച്ഛന്‍ തന്നെയാണ് എന്റെ സൂപ്പര്‍ ഹീറോ, എന്റെ റോള്‍ മോഡല്‍...
അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചോദിച്ചറിയാമായിരുന്നു. തുടക്കക്കാരി എന്ന നിലയ്ക്ക് എനിക്ക് ഒരുപാട് കുറവുകള്‍ ഉണ്ടാകും. സിനിമയെക്കുറിച്ച് അച്ഛനോട് ചോദിച്ച് മനസിലാക്കിയതുമില്ല. അക്കാലത്ത് സിനിമ എന്റെ സ്വപ്നമായിരുന്നില്ലല്ലോ. എന്തിന് കൂടുതല്‍ പറയണം അച്ഛന്റെ സിനിമകള്‍ പോലും അപ്പോള്‍ കണ്ടിട്ടില്ല. ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും തമിഴ്‌നാട്ടിലായതുകൊണ്ട് മലയാള സിനിമ എപ്പോഴും അകലത്തായിരുന്നു. ഇപ്പോള്‍ അച്ഛന്റെ സുഹൃത്തുക്കള്‍ പലരും പറഞ്ഞുകേട്ടാണ് അച്ഛന്റെ സിനിമകള്‍ കാണുന്നത്.
എന്റെ സഹോദരന്‍ പത്മരാജ് അഭിനയിക്കുന്നതിനോട് അച്ഛന് താത്പര്യമായിരുന്നു . എന്റെ കാര്യത്തില്‍ അന്ന് അങ്ങനെ ഒരു ആലോചന ഇല്ലായിരുന്നു.
അച്ഛനോടൊപ്പമുണ്ടായിരുന്ന ഓരോ ഓര്‍മകളും ജീവിതത്തില്‍ ഉത്സാഹവും ഊര്‍ജ്ജവും പകരുന്നതാണ് . പണ്ട് അച്ഛനെ കാണുന്നത് വല്ലപ്പോഴുമായിരുന്നു. ഒന്നുകില്‍ അച്ഛന് വെക്കേഷന്‍ ഉള്ളപ്പോള്‍ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വെക്കേഷന്‍ ഉള്ളപ്പോള്‍ . ഞങ്ങള്‍ അച്ഛനെ ലൊക്കേഷനില്‍ പോയാണ് കാണുന്നത്. അന്ന് ലൊക്കേഷനില്‍ പോകുന്നത് മഹാ ബോറായിരുന്നു. എങ്കിലും അച്ഛനെ കാണാനുള്ള കൊതികൊണ്ട് പോകും.
ടിവിയില്‍ വരുന്ന കോമഡി പരിപാടികള്‍ കാണാന്‍ അച്ഛന്‍ പറയും. എന്നിട്ട് അതുപോലെ ഞങ്ങള്‍ അവതരിപ്പിച്ച് കാണിക്കണം. ഞങ്ങള്‍ നാല് മക്കളാണ്. കോമഡിയില്‍ നാല് കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ നാലുപേരും ആ കഥാപാത്രങ്ങളായി മാറും . എന്നിട്ട് അതില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയവര്‍ക്ക് അച്ഛന്‍ സമ്മാനം തരും. അതൊക്കെ ഞങ്ങളെ ഏറെ സന്തോഷിപ്പിച്ച കാര്യങ്ങളായിരുന്നു.
ഒരിക്കലും തിരിച്ച് കിട്ടാത്ത കണ്ണുനിറയ്ക്കുന്ന ഓര്‍മ്മകളാണ് അതെല്ലാം.അച്ഛന്‍ആരെയും വിഷമിപ്പിക്കില്ല. പിന്നെ ഒരുകാര്യത്തിലും ആരെയും പറ്റിക്കാന്‍ പാടില്ലെന്നും പറയുമായിരുന്നു. അച്ഛന്റെ അത്തരം സ്വഭാവങ്ങള്‍ ഞാന്‍ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha