ആശാ ശരത്തിന്റെ തമിഴകത്തെ വളര്‍ച്ച തടയാനാണ് വ്യാജ വീഡിയോ

പാപനാശത്തിലെ അഭിനയം കണ്ടിഷ്ടപ്പെട്ട കമലാഹാസന്‍ ആശാശരത്തിനെ തന്റെ പുതിയ സിനിമയില്‍ നായിക ആക്കിയത് ഇഷ്ടപ്പെടാഞ്ഞ അസൂയക്കാരാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിലെന്ന് അറിയുന്നു. സീരിയലില്‍ നിന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങളുടെ നായികയായി ആശ വളര്‍ന്നത് പലര്‍ക്കും ദഹിച്ചിട്ടില്ല. എല്ലാ ചിത്രങ്ങളിലും ഓടി നടന്ന് അഭിനയിക്കുന്ന രീതിയും ആശയ്ക്ക് ഇഷ്ടമല്ല. കഥാപാത്രങ്ങളും പ്രൊഡക്ഷന്‍ കമ്പനിയും നോക്കിയേ താരം അഭിനയിക്കൂ.
തിരക്കുള്ള താരങ്ങളെ അപമാനിക്കാനായി വ്യാജ വീഡിയോ പ്രചരിപ്പിക്കുന്ന രീതി അടുത്ത കാലത്തായി വര്‍ദ്ധിച്ച് വരുകയാണ്. പൊലീസ് കര്‍ശന നടപടി സ്വീകരിക്കാത്തത് പ്രതികള്‍ക്ക് പ്രേരണയാകുന്നു. ബോളിവുഡ് നടി രാധികാ ആപ്‌തെയുടെ പേരില്‍ അടുത്തിടെ വ്യാജ വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ വീഡിയോ തന്റെയല്ലെന്ന് ഉറപ്പുണ്ടായിരുന്ന താരം പരാതി നല്‍കിയില്ല. ഒടുവില്‍ വീഡിയോ ഇട്ടയാളെ പൊലീസ് കണ്ടെത്തിയുമില്ല. നടി രചനാ നാരായണന്‍കുട്ടിയുടെ വ്യാജ വീഡിയോ മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. താരം അതിനെതിരെ ശക്തമായി രംഗത്തെത്തി. എന്നാല്‍ പൊലീസ് കേസ് എടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല.
പ്രമുഖ സീരിയല്‍ നടിയുടെ പേരിലും വ്യാജവീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് കോളജില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയായി. ഇതേ തുടര്‍ന്ന് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒടുവില്‍ കോളജിലെ കുട്ടികളുടെ കളിയാക്കലും അപമാനിക്കലും സഹിക്കാന്‍ പറ്റാതെ പഠനം ഉപേക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha