ആ എനിക്കറിയില്ല മലരിനെ എല്ലാവരും ഇഷ്ടപ്പെടുന്നതെന്തെന്ന്

മലരിനെ എല്ലാവരും ഇഷ്ടപ്പെടുന്നതെന്തെന്ന് തനിക്കറിയില്ലെന്ന് സായി പല്ലവി. ചിത്രം റിലീസാകുമ്പോള്‍ ജോര്‍ജ്ജിയയില്‍ പഠനത്തിലായിരുന്ന സായി പല്ലവി വീണ്ടും കേരളത്തില്‍ എത്തി. കേരളത്തില്‍ ഊഷ്മള സ്വീകരണമാണ് മലയാളികള്‍ സായ് പല്ലവിക്ക് നല്കിയത്. ചാനലുകളിലെല്ലാം താരമായിരുന്നു സായ് പല്ലവി.
കോയമ്പത്തൂര്‍ സ്വദേശിയായ സായി പല്ലവി ജോര്‍ജിയയില്‍ ആണ് മലര്‍ താമസിക്കുന്നത്. മൂന്നു നായികമാര്‍ ഉണ്ടായിരുന്നിട്ടും സായി പല്ലവി അഭിനയിച്ച മലര്‍ എന്ന കഥാപാത്രമായിരുന്നു പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായത്. സിനിമയുടെ വിജയത്തിലും തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതിലും വളരെ സന്തോഷത്തിലാണ് സായി പല്ലവി. തനിക്ക് കിട്ടിയ ഒരു അനുഗ്രഹമാണ് ഈ സിനിമയെന്ന് സായി പല്ലവി പറയുന്നു.
മലരിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടാത്തതൊന്നും ചെയ്യാന്‍ സായ് പല്ലവിയും തയ്യാറല്ല. വസ്ത്രധാരണത്തില്‍ പോലും ശ്രദ്ധ ചെലുത്തി തുടങ്ങിയെന്നും സായ് പല്ലവി പറയുന്നു. മലരിനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം അല്‍ഫോന്‍സ് പുത്രന്‍ മാത്രമാണെന്നും പല്ലവി പറയുന്നു. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് സായ് പല്ലവി. തന്റെ ഇഷ്ടങ്ങളെല്ലാം അല്‍ഫോന്‍സ് മലരിന്റെയും ഇഷ്ടങ്ങളാക്കി. അതുകൊണ്ട് മലരാകുക എളുപ്പമായിരുന്നു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇത്രമേല്‍ ഇഷ്ടമാകുമോ എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും സായി പല്ലവി അഭിപ്രായപ്പെടുന്നു. എന്നാല്‍, അല്‍ഫോന്‍സായിരുന്നു ധൈര്യം നല്‍കിയത്. ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നില്ലെന്നും നിവിന്‍ പോളി ഉള്‍പ്പെടെയുള്ള താരങ്ങളോട് പ്രതികരിക്കുക മാത്രമായിരുന്നെന്നും പല്ലവി പറഞ്ഞു.
തമിഴ്‌നാട്ടിലെ കോട്ടഗിരിയില്‍ ജനിച്ചു കോയമ്പത്തൂരില്‍ വളര്‍ന്ന സായ് പല്ലവി ജോര്‍ജിയയില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. നര്‍ത്തകിയും മോഡലുമായ സായ് ആലുവക്കാരനായ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സിനിമാലോകത്തു ശ്രദ്ധിക്കപ്പെട്ടത്. ഓഗസ്റ്റ് പത്തിനു സായ് പല്ലവി വീണ്ടും ആലുവയില്‍ വരും. അന്‍വര്‍ സാദത്ത് എംഎല്‍എ സെന്റ് മേരീസ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയാണ് സായി പല്ലവി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha