ബാഹുബലിയെ കാണാന്‍ മോഡിയെത്തി, പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രഭാസ്

ഒടുവില്‍ അത് സംഭവിച്ചു. ബാഹുബലിയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി. നടന്‍ പ്രഭാസിന്റെ രണ്ട് കൈകളും ഒരുമിച്ച് പിടിച്ച് മോഡി പറഞ്ഞു വളരെയധികം നന്നായിരിക്കുന്നു. 85 വര്‍ഷത്തിനിടയില്‍ ഏറ്റവുമധികം ആളുകള്‍ തീയറ്ററില്‍ പോയി കണ്ട ചിത്രമെന്ന ബഹുമതിയും ബാഹുബലിക്ക് സ്വന്തമാക്കി.
സാങ്കേതികമായി വളരെയധികം ഉയരത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ബാഹുബലി. ദില്ലില്‍ വച്ചായിരുന്നു കൂടികാഴ്ച്ച നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഫേസ്ബുക്കില്‍ പ്രഭാസുമായി നടത്തിയ കൂടികാഴ്ചയുടെ ഫോട്ടോ പങ്കുവച്ചു.
പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഒരുപാട് നേരം സിനിമയപ്പറ്റി സംസാരിച്ചെന്നും പ്രഭാസ് പറഞ്ഞു. മാത്രമല്ല അദ്ദേഹത്തോട് സിനിമ കാണാന്‍ ആവശ്യപ്പെടുപ്പെടുകയും ചെയ്തു. എന്നാല്‍ അതിയായ തിരക്കുള്ള സമയമാണിതെന്നും സമയമുള്ളപ്പോള്‍ ബാഹുബലി തീര്‍ച്ചയായും കാണുമെന്നും മോഡി പ്രഭാസിനോട് പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഭാസ് ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ബാഹുബാലിയുടെ രണ്ടാം ഭാഗം ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് അറിയുന്നത്. അടുത്തവര്‍ഷം ജൂലൈ 10ന് ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ റിലീസ് ചെയ്യാനാണ് രാജമൗലിയുടെ തീരുമാനം. മുതിര്‍ന്നവരും കുഞ്ഞുങ്ങളും ബാഹുബലിയെ രണ്ട് കൈനീട്ടിയും സ്വീകരിച്ചു.
ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 325 കോടി രൂപയാണ്. രണ്ടാം ഭാഗത്തില്‍ അനുഷ്‌കയാണ് ചിത്രത്തിലെ നായിക. ആദ്യ ഭാഗത്തില്‍ അതിഥി താരമായി എത്തിയ കിച്ച സുദീപും ചിത്രത്തിലെ മറ്റൊരു താരമായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha