മോഹന്‍ലാല്‍ എസ്.എഫ്.ഐ സമരം നയിച്ചു

എം.ജി. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് മോഹന്‍ലാല്‍ എസ്.എഫ്.ഐയുടെ സമരജാഥ നയിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ഷാജി കൈലാസ്. ഷാജി കൈലാസ് അന്ന് ലാലിന്റെ ജൂനിയറായി പഠിക്കുകയായിരുന്നു. കോളജ് ഡേയ്ക്ക് അവതരിപ്പിക്കുന്ന നാടകങ്ങളില്‍ ചില കഥാപാത്രങ്ങളായി ലാല്‍ വന്നുമറയുന്നതും ഓര്‍മ്മയിലുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിലുള്ള ബസ് സ്റ്റാന്റില്‍ പെണ്‍കുട്ടികളെ ലാല്‍ കമന്റടിച്ചു നില്‍ക്കുന്നതും കണ്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ബാലുകിരിയത്തിന്റെ വിസ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെരിലാന്റ് സ്റ്റുഡിയോയിലായിരുന്നു. ഷൂട്ടിംഗ് കാണാന്‍ ഷാജികൈലാസും പോയി. ലാലിലെ നടനെ വളരെ അടുത്തുനിന്ന് കണ്ടു.
പിന്നീട് ബാലു കിരിയത്ത് സംവിധാനം ചെയ്ത വാ കുരുവി വരൂ കുരുവി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റായി ഷാജി കൈലാസ്.
ചിത്രം തുടങ്ങി മൂന്നാം ദിവസം വൈകുന്നേരമാണ് ലാല്‍ വരുന്നത്. ലാല്‍ തന്നെ ആഴത്തില്‍ നോക്കി. മന്ദഹസിച്ചു. പിന്നെ ചോദിച്ചു.
വീട്ടില്‍ പറഞ്ഞിട്ടാണോ വരുന്നത്? അന്ന് മദ്രാസ്, സിനിമാഭ്രമം മൂത്ത് വീടും നാടും ഉപേക്ഷിച്ചെത്തുന്നവരുടെ അഭയകേന്ദ്രമാണ്. അതെ. എന്നായിരുന്നു മറുപടി.
ദിവസങ്ങള്‍ കഴിഞ്ഞ് ബാലുകിരിയത്ത് മറ്റൊരു സിനിമയുടെ ലൊക്കേഷന്‍ തേടിപ്പോയി. ആ സമയത്ത് ലാലിനെവച്ച് ആദ്യമായി ഷാജി കൈലാസ് ഷൂട്ട് ചെയ്തു. പിന്നെയും കുറേപ്പടത്തില്‍ ബാലുവേട്ടനെ അസിസ്റ്റ് ചെയ്തു. അതില്‍ പാവം പൂര്‍ണ്ണിമപോലുള്ള ലാല്‍ ചിത്രങ്ങളുമുണ്ടായിരുന്നു. അതിനുശേഷം ലാലിനെ അറിഞ്ഞത് മുഴുവനും അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. ഒന്നൊഴിയാതെ എല്ലാ ലാല്‍ചിത്രങ്ങളും കണ്ടിരുന്നു. ദേവാസുരം ഇരുപത്തിയഞ്ച് പ്രാവശ്യം കണ്ടൂ. രാജാവിന്റെ മകനും ഇരുപതാം നൂറ്റാണ്ടുമെല്ലാം അങ്ങനെ പല ആവര്‍ത്തി കണ്ട ചിത്രങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha