ബാഹുബലി 500 കോടി ക്ലബില്‍, എല്ലാവര്‍ക്കും പ്രചോദനമെന്ന് ഷാരൂഖ്

ബാഹുബലി ചിത്രത്തെ പുകഴ്ത്തി ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ രംഗത്തെത്തി. ബാഹുബലിക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ പരിശ്രമിച്ച കഠിനധ്വാനം തന്നെയാണ് ഈ മികച്ച വിജയമെന്ന് ഷാരൂഖ് പറഞ്ഞു. ഇതില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഷാരൂഖ് നന്ദി പറയുന്നു ഇങ്ങനെയൊരു പ്രചോദനം തന്നതിന്.
ഒരു ചുവട് മുന്നോട്ട് വെയ്ക്കാന്‍ തയ്യാറായെങ്കില്‍ മാത്രമേ ആകാശത്തോളം ഉയരാന്‍ കഴിയൂ എന്നും ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു. സിനിമ പുറത്തിറങ്ങി മൂന്നാഴ്ച്ചകള്‍ പിന്നിട്ട ശേഷവും ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്.
അഞ്ഞൂറ് കോടി ക്ലബില്‍ ഇടം നേടികഴിഞ്ഞു ബാഹുബലി ഇപ്പോള്‍. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചിത്രം 500 കോടി കളക്ഷന്‍ നേടുന്നത്. ബോളിവുഡിന് മാത്രമല്ല, തെന്നിന്ത്യക്കും 500 കോടി ക്ലബ് സാധ്യമാണെന്ന് തെളിയിക്കുന്നു ഈ ചിത്രം. വെറും നാലാഴ്ച കൊണ്ടാണ് ബ്രഹ്മാണ്ഡചിത്രം 500കോടി വാരിക്കൂട്ടിയത്. ഏറ്റവും കൂടുതല്‍ പണം വാരിയ ഇന്ത്യന്‍ സിനിമകളില്‍ പികെ, ബജ്‌റംഗി ഭായ്ജാന്‍, ധൂം3 എന്നീ ചിത്രങ്ങളുടെ തൊട്ടടുത്താണ് ബാഹുബലിയുടെ സ്ഥാനം.
ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ സ്ഥിതി പോയാല്‍ അമീര്‍ഖാന്റെ \'പികെ\' നേടിയ കളക്ഷന്‍ റിക്കാര്‍ഡ് ബാഹുബലി തകര്‍ക്കാനാണു സാധ്യത. 754 കോടി രൂപയാണു പികെ നേടിയിരുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ബാഹുബലി തനിക്കു വലിയ പ്രചോദനമായെന്നും ഇതില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ട്വിറ്ററില്‍ കുറിച്ചിരുന്നു. ഒരു ചുവടു മുന്നോട്ടു വയ്ക്കാന്‍ തയാറായെങ്കില്‍ മാത്രമേ ആകാശത്തോളം ഉയരാന്‍ കഴിയുകയുള്ളെന്നും ഷാരൂഖ് ട്വിറ്ററില്‍ പറഞ്ഞിരുന്നു.
ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട സിനിമകളില്‍ ഏറ്റവും ചെലവേറിയ ചിത്രമാണു ബാഹുബലി. പ്രഭാസ്, റാണ ദഗ്ഗുബദി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവരാണു ചിത്രത്തിലെ പ്രധാന താരങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ഒരേസമയം ചിത്രം പുറത്തിറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha