ഫഹദിന് വീണ്ടും കാലിടറുന്നു

ഫഹദ് ഫാസിലിന് വീണ്ടും കാലിടറുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ അയാള്‍ ഞാനല്ല എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം സൃഷ്ടിക്കില്ലെന്ന് ഉറപ്പായി. ചിത്രം ബോറടിപ്പിക്കുന്നില്ലെങ്കിലും കഥയില്ലായ്മയും ശുഷ്‌കമായ ക്‌ളൈമാക്‌സും ബോക്‌സ് ഓഫീസ് വിജയത്തിന് തടസമായി. പക്ഷെ, തന്നിലെ അഭിനേതാവിനെ ഫഹദ് ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ കാട്ടിത്തന്നു. ഗുജറാത്തിലെ കച്ചില്‍ താമസിക്കുന്ന കൊയിലാണ്ടിക്കാരന്‍ പ്രകാശനായി ഫഹദ് അനായാസം തിളങ്ങി.
ശ്രീകുമാറും ജോബിയും കോമഡി സീനുകള്‍ മനോഹരമാക്കി. പ്രേക്ഷകര്‍ക്ക് പലപ്പോഴും ആശ്വാസമാകുന്നത് ഇവരുടെ സീനുകളാണ്. ഗുജറാത്തിലെ പലിശക്കാരന് പണം നല്‍കാന്‍ കൊയിലാണ്ടിയിലെ വസ്തു വില്‍ക്കാന്‍ ബാംഗ്ലൂരുള്ള സുഹൃത്ത് അരുണിന്റെ അടുത്ത് പ്രകാശന്‍ വരുന്നതോടെയാണ് സിനിമയുടെ ഗതി മാറുന്നത്. കണ്ട് പരിചയമില്ലാത്ത പല മുഖങ്ങളും ചിത്രത്തിലുണ്ട്, പ്രത്യേകിച്ച് നായികമാര്‍. രഞ്ജിപണിക്കര്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മേനോന്‍ എന്ന കഥാപാത്രം.
സംവിധായകന്‍ രഞ്ജിത്ത് കഥ എഴുതിയിട്ടുള്ള ചിത്രങ്ങളൊന്നും ബോക്‌സ് ഓഫീസില്‍ വിജയമായിട്ടില്ല. മെയ്മാസപ്പുലരി, പെണ്‍പട്ടണം, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് അങ്ങനെ നീളുന്നു കഥ എഴുതിയ ചിത്രങ്ങള്‍. പത്മരാജന്‍ ജയറാമിനെ നായകനാക്കി ഒരുക്കിയ അപരന്‍ എന്ന സിനിമയുടെ വേറൊരു തരത്തിലുള്ള അനുകരണമാണ് അയാള്‍ ഞാനല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha