പൃഥ്വിരാജ് കുതിരപ്പുറത്ത്

പൃഥ്വിരാജ് കുതിര സവാരി പഠിക്കുന്നു. കൂടെ മാര്‍ഷല്‍ ആട്‌സും. കഴക്കൂട്ടം സൈനിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന രാജുവിന് ഇതൊക്കെ ഇഷ്ടമാണ്. പക്ഷെ, താരം ഇപ്പം ഇതൊക്കെ പരിശീലിക്കുന്നത് ഹരിഹരന്റെ സ്യമന്തകം എന്ന ചിത്രത്തിനായാണ്. സാധാരണ എം.ടി വാസുദേവന്‍ നായരാണ് ഹരിഹരന്റെ ചരിത്രസിനിമകള്‍ക്ക് തൂലിക ചലിപ്പിക്കുന്നത്. എന്നാല്‍ ഇത്തവണ സംവിധായകന്‍ തന്നെ തിരക്കഥ എഴുതുന്നു. പ്രമേഹം കൂടിയതിനാല്‍ എം.ടിക്ക് എഴുതാന്‍ ബുദ്ധിമുട്ടാണ്.
മഹാഭാരതത്തില്‍ സ്യമന്തകം എന്ന മഹനീയ രത്‌നം നേടി പോകുന്നുണ്ട്. ആ ഭാഗത്തെ അടിസ്ഥാമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ശ്രീകൃഷ്ണനെ ഒരു യോദ്ധാവായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഹരിഹരന്റെ സ്യമന്തകത്തിനുണ്ട്. സിനിമകളിലും സീരിയലുകളിലും പ്രണയനായകനായാണ് ശ്രീകൃഷ്ണനെ അവതരിപ്പിച്ചിട്ടുള്ളത്. ഇന്നത്തെ സാമൂഹ്യ, സാംസ്‌ക്കാരിക രംഗങ്ങളുമായി അടുത്ത് നില്‍്ക്കുന്നത് കൊണ്ടാണ് ഈ വിഷയം തെരഞ്ഞെടുത്തതെന്നും സംവിധായകന്‍ പറഞ്ഞു.
ചിത്രത്തില്‍ പൃഥ്വിരാജിന് പുറമേ പ്രധാനപ്പെട്ട നിരവധി കഥാപാത്രങ്ങളുണ്ടെങ്കിലും അതൊക്കെ ആര് അവതരിപ്പിക്കും എന്ന് തീരുമാനിച്ചിട്ടില്ല. വിഷ്വല്‍ എഫക്‌സിന് കൂടുതല്‍ പ്രാധാന്യമുള്ള ചിത്രമായിരിക്കും. നൃത്തത്തിനും സംഗീതത്തിലും അതുപോലെ പ്രധാന്യം ഉണ്ടായിരിക്കും. അന്യഭാഷയിലുള്ള താരങ്ങളെയും കാസ്റ്റ് ചെയ്യും. ഉത്തരേന്ത്യയില്‍ മഹാഭാരതത്തിന് ഇപ്പോഴും വലിയ പ്രാധാന്യമാണ് നല്‍കുന്നത്. മാത്രമല്ല മറ്റ് ഭാഷകളില്‍ ചിത്രം റീലീസും ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha