ജുവല്‍മേരിയെ തല്ലാന്‍ മമ്മൂട്ടി വടിയെടുത്തു

ജുവല്‍ മേരിയെ തല്ലാന്‍ മമ്മൂട്ടി വടിയെടുത്തു. വനിതാ കമ്മീഷന്‍ കേസെടുക്കരുത്. ഫെമിനിസ്റ്റുകള്‍ രംഗത്തുമിറങ്ങരുത്. കുരുത്തക്കേട് കാണിച്ചപ്പോള്‍ കാരണവര്‍ പേരക്കുട്ടിയെ തല്ലാന്‍ പിടിച്ചെന്നു കരുതിയാല്‍ മതി. ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. കമലാണ് ചിത്രത്തിന്റെ സംവിധായകന്‍.
നീളമുള്ള ഡയലോഗാണ് തിരക്കഥാകൃത്ത് ജുവല്‍ മേരിക്കായി കരുതിവച്ചിരുന്നത്. അതും ഗൗരവത്തില്‍ പറയണം. ജുവല്‍ മേരി നീളന്‍ ഡയലോഗ് പറയുന്നതു കാണാന്‍ ക്യാമറയ്ക്ക് പിന്നില്‍ ഒരു വമ്പന്‍ താരനിര തന്നെ ഉണ്ടായിരുന്നു. മമ്മൂട്ടി, നെടുമുടി വേണു, കമല്‍… അല്ലെങ്കിലും ജുവല്‍ മേരിക്ക് മമ്മൂട്ടിയെ കാണുമ്പോള്‍ പോലും ആദരവ് കലര്‍ന്ന പേടി വരും. ലോകം മുഴുവന്‍ അറിയപ്പെടുന്ന മഹാനടന്റെ മുമ്പിലാണ് താന്‍ നില്‍ക്കുന്നതെന്നോര്‍ക്കുമ്പോള്‍ പച്ചവെള്ളം പോലെ പഠിച്ചു വച്ച ഡയലോഗ് പോലും ജുവല്‍മേരി മറന്നു പോകും.
ഡയലോഗ് പറയുമ്പോള്‍ ജുവല്‍മേരി ക്യാമറയിലേക്ക് നോക്കുന്നതിനു പകരം മമ്മൂട്ടിയുടെ മുഖത്ത് നോക്കും. അതോടെ പഠിച്ചതെല്ലാം മറക്കും. അതോടെ മോഡുലേന്‍ തെറ്റും. കാണാതെ പഠിച്ച് വച്ചതൊക്കെ മറന്നു പോകും. ടേക്കുകളുടെ എണ്ണം കൂടിയപ്പോള്‍ സെറ്റിലെ ആവശ്യങ്ങള്‍ക്കായി വാങ്ങിയ മുരിങ്ങക്കോല്‍ ഒരെണ്ണം മമ്മൂട്ടിയെടുത്തു. അതോടെ ജുവല്‍മേരിക്ക് ടെന്‍ഷനായി. ഒരിക്കല്‍ കൂടി തെറ്റിച്ചാല്‍ ഞാനടിക്കും ജുവല്‍മേരിയുടെ കണ്ണു നിറഞ്ഞു. ഇത്രയും കൂടി പറഞ്ഞതോടെ ജുവല്‍ ശരിക്കും പേടിച്ചു. അടുത്ത തവണ ശരിയായില്ലെങ്കില്‍ ഞാന്‍ വേറെ നായികയെ അന്വേഷിക്കും.
വടിയെടുത്തതിനു ഫലം കണ്ടു. അടുത്ത തവണ ഡ.യലോഗ് ശരിയായി. ജുവല്‍ ഓടി മമ്മൂട്ടിക്കരികിലെത്തി. മമ്മൂട്ടി അഭിനന്ദിച്ചു. കമലിനെ ഓര്‍ത്തായിരുന്നു ജുവലിന് വിഷമം. എന്നാല്‍ റീടേക്കുകളുടെ കാര്യത്തില്‍ വിഷമിക്കേണ്ടെന്നായിരുന്നു കമലിന്റെ മറുപടി. ഇതു കേട്ടു നിന്ന മമ്മൂട്ടി പറഞ്ഞു ചിലപ്പോള്‍ എനിക്കു പോലും നാലഞ്ചു ടേക്കുകള്‍ വേണ്ടി വരാറുണ്ട്.
കിട്ടാതെ പോയ അടിയെ കുറിച്ചോര്‍ത്ത് ഒടുവില്‍ സന്തോഷിക്കുകയാണ്. അഥവാ ഒരടി കിട്ടിയിരുന്നെങ്കില്‍ തന്നെ അത് അഭിമാനകരമായിരുന്നു എന്നാണ് ജുവല്‍ മേരി പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha