ഞാന്‍ സായികുമാറിനോടൊപ്പമല്ല താമസിക്കുന്നത്… എന്നെ മനസ്സിലാക്കുന്നവര്‍ക്കും അടുപ്പമുള്ളവര്‍ക്കും എന്നെ അറിയാം

താന്‍ സായികുമാറിനോടൊപ്പമല്ല താമസിക്കുന്നതെന്ന് ബിന്ദു പണിക്കര്‍. ബിന്ദു പണിക്കറുമായുള്ള സായികുമാറിന്റെ അടുപ്പമാണ് കുടുംബബന്ധം തകര്‍ത്തതെന്ന സായികുമാറിന്റെ ഭാര്യ പ്രസന്ന കുമാരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ പ്രസന്നകുമാരിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് ബിന്ദുപണിക്കര്‍ പറഞ്ഞു.
എന്നെ മനസ്സിലാക്കുന്നവര്‍ക്കും അടുപ്പമുള്ളവര്‍ക്കും എന്നെ അറിയാം. തെറ്റായ ഒരുവാര്‍ത്തയോട് പ്രതികരിക്കാനില്ല. മാത്രമല്ല ഞാന്‍ സായികുമാറിനൊപ്പമല്ല താമസിക്കുന്നത്.
നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലാത്ത ആള്‍ക്കൊപ്പം എങ്ങനെ താമസിക്കും. തന്റെയും സായികുമാറിന്റെയും മേല്‍വിലാസം രണ്ടാണെന്നും ബിന്ദു പണിക്കര്‍ പറഞ്ഞു.
നേരത്തെ ബിന്ദു പണിക്കറുമായുള്ള സായികുമാറിന്റെ അടുപ്പമാണ് തന്റെ കുടുംബബന്ധം തകര്‍ത്തതെന്ന് പ്രസന്ന കുമാരി പറഞ്ഞിരുന്നു. കുടുംബത്തില്‍ അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബിന്ദു പണിക്കര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് സായികുമാര്‍ തന്നെ പൂര്‍ണമായും ഉപേക്ഷിച്ചതെന്ന് പ്രസന്നകുമാരി കോടതിയില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha