കോളടിച്ചല്ലോ ജ്യുവല്‍... മമ്മൂട്ടി ആദ്യമായി കഴിഞ്ഞ സിനിമയിലെ നായികയെ അടുത്ത പടത്തിലേക്ക് നിര്‍ദ്ദേശിച്ചു

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലെ ആങ്കറായിരുന്ന ജ്യുവല്‍ മേരി മലയാളികളുടെ മനസിലേക്ക് ഇടം നേടിയത് വളരെ പെട്ടെന്നാണ്. ജ്യുവലിന്റെ കളിചിരിയും സംസാരവും എല്ലാം കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടു. ആ ഇഷ്ടം ക്രമേണ മമ്മൂട്ടിയ്ക്കുമുണ്ടായി. അങ്ങനെ സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയില്‍ മമ്മൂട്ടിയുടെ നായികയായി.
ജ്യുവലിന്റെ അഭിനയം കണ്ട് മമ്മൂട്ടി കേരിത്തരിച്ചുപോയി. തുടര്‍ന്നാണ് ഉട്ടോപ്യയിലെ രാജാവ് എന്ന തന്റെ സിനിമയിലേക്കു ജ്യുവല്‍ മേരിയെ മമ്മൂട്ടി നായികയായി നിര്‍ദ്ദേശിച്ചത്.
ഈ സിനിമയുടെ സംവിധായകനായ കമല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് കമല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇങ്ങനെയൊരു സംഭവം ഇതാദ്യമാണെന്നും കമല്‍ പറഞ്ഞു.
ഞാന്‍ മമ്മൂട്ടിയോട് കഥ പറഞ്ഞു. ചിത്രീകരണം തുടങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ മമ്മൂക്ക പറഞ്ഞു. നായികയെ നിങ്ങള്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍ ഞാന്‍ ഒരാളെ നിര്‍ദ്ദേശിക്കാം. ജ്യൂവല്‍ മേരി. കഴിഞ്ഞ സിനിമയില്‍ ഉണ്ടായിരുന്നു.
തന്റെ അനുഭവത്തില്‍ ആദ്യമായിട്ടാണ് കഴിഞ്ഞ സിനിമയില്‍ അഭിനയിച്ച നായികയെ അടുത്ത പടത്തിലേക്ക് മമ്മൂക്ക നിര്‍ദേശിക്കുന്നതെന്നും കമല്‍ വ്യക്തമാക്കി. സാധാരണ ഇത് പതിവുള്ളതല്ലെന്ന് മറ്റു സംവിധായകര്‍ക്കുമറിയാം. പത്തേമാരി ഇറങ്ങാനിരിക്കുന്നതേ ഉള്ളൂ. ദൃശ്യങ്ങളൊന്നും കണ്ടിട്ടില്ല. പക്ഷെ, മമ്മൂട്ടിയുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി. അതുകൊണ്ടു തന്നെ ജ്യുവല്‍ എന്ന നടിക്കുള്ള അംഗീകാരമാണ് മമ്മൂട്ടിയുടെ വാക്കുകളെന്നും കമല്‍ പറഞ്ഞു.
അതേസമയം, മെഗാതാരത്തിനൊപ്പം തുടര്‍ച്ചയായി രണ്ടുചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആയതിന്റെ ത്രില്ലിലാണു ജ്യുവല്‍ മേരി. മമ്മൂട്ടിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നായികയെ തീരുമാനിച്ചതെന്ന് ജ്യുവലിന്റെ സാന്നിധ്യത്തില്‍ തന്നെയാണു കമല്‍ വ്യക്തമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha