മോഹന്‍ലാലിനെ തല്ലാന്‍ പ്രിയദര്‍ശന്‍ പാളയത്ത് എത്തി

ഒരു ദിവസം മോഹന്‍ലാലിനെ തല്ലാന്‍ പ്രിയദര്‍ശന്‍ പാളയത്ത് എത്തി. കൂട്ടിന് സംവിധായകനും നിര്‍മാതാവുമായ അശോക് കുമാറും ഉണ്ടായിരുന്നു. 1975ലാണ് സംഭവം. പ്രിയദര്‍ശന്‍ അശോക് കുമാറിനോട് പറഞ്ഞു. ഒരുത്തനിട്ട് പണികൊടുക്കണം. അവന്‍ എന്റെ പെണ്ണിനെ പ്രേമിക്കാന്‍ നടക്കുന്നത്. അങ്ങനെ അശോക് കുമാറും പ്രിയനും മറ്റൊരു സുഹൃത്തും പാളയം സ്റ്റാന്റിലെത്തി. ആളെ ദൂരെനിന്നേ കാട്ടിത്തന്നു. ഇവനെയാണോ നിനക്ക് തല്ലേണ്ടത്? എടാ അളിയാ അവനെന്റെ ആത്മാര്‍ത്ഥ സുഹൃത്താണ്, ലാലു. ഞങ്ങള്‍ കോളേജ്‌മേറ്റ്‌സാണ്. നീ വാ ഞാനവനെ പരിചയപ്പെടുത്താം. അശോക് കുമാര്‍ പറഞ്ഞു. അങ്ങനെ തല്ല് കൊടുക്കാന്‍ വന്നവനെ തല്ലാന്‍ വന്നവന്‍ സുഹൃത്താക്കി.
പ്രിയനെ പരിചയപ്പെട്ടശേഷം മോഹന്‍ലാല്‍ സഹയാത്രികനായി. പൂജപ്പുരയ്ക്കും പൂജപ്പുര എസ്.ബി.ടിയ്ക്കുമിടയിലുള്ള ചെങ്കള്ളൂര്‍ ജംഗ്ഷനില്‍നിന്നാണ് പ്രിയന്‍ കയറുന്നത്. എവിടെ ഏത് ബസ്സിലാണെങ്കിലും അതിന്റെ ഫുട്‌ബോര്‍ഡില്‍ ഒരാള്‍ തൂങ്ങിപ്പിടിച്ചു നില്‍ക്കുന്നുണ്ടാകും. മോഹന്‍ലാലാണ് അത്. അങ്ങനെ യാത്ര ചെയ്യാനാണ് അവനിഷ്ടവും. അക്കാലത്ത് എനിക്കൊരു സ്‌ക്കൂട്ടറുണ്ടായിരുന്നു. വിജയ് സൂപ്പര്‍. ബസ്സില്‍നിന്ന് പിന്നെ സ്‌ക്കൂട്ടറിലായി യാത്ര. ലാലാണ് സ്‌ക്കൂട്ടര്‍ ഓടിക്കുക.
എല്ലാദിവസവും രാവിലെ അഞ്ച് മണിക്ക് വീട്ടില്‍നിന്ന് ഇറങ്ങും. ട്യൂഷനെന്ന് പറഞ്ഞാണ് ഇറങ്ങുന്നത്. പക്ഷേ ആദ്യം വണ്ടി ചെന്നുനില്‍ക്കുക ഡി.പി.ഐ ജംഗ്ഷനിലെ ഒരു കടയിലാണ്. അവിടെ ചൂട് പുട്ടും പപ്പടവും കിട്ടും. ലാലിന് അത് ഭയങ്കര ഇഷ്ടമാണ്. അന്നേ ആഹാരപ്രിയനായിരുന്നു താരം. പിന്നെ നേരെ പാളയത്തേക്ക് വച്ചുപിടിക്കും. അപ്പോള്‍ സമയം ഏതാണ്ട് അഞ്ചേമുക്കാലായിട്ടുണ്ടാവും. വയസ്സായ ഒരമ്മാവനും അമ്മായി നടത്തുന്ന തട്ടുകടയുണ്ടവിടെ. അവര് ഏതുസമയവും വഴക്കാണ്. അവരുടെ വഴക്ക് തീര്‍ക്കലാണ് ലാലുവിന്റെ ആദ്യത്തെ പരിപാടി. അതുകഴിഞ്ഞാല്‍ അവര്‍ സ്‌നേഹത്തോടെ വിളമ്പിതരുന്ന തട്ടുദോശയും പപ്പടവും കഴിക്കും. ഇതും കഴിഞ്ഞിട്ടാണ് ട്യൂഷന്‍ മാസ്റ്ററുടെ വീട്ടിലേക്ക് പോകുക. അപ്പോള്‍ സമയം കൃത്യം ആറേകാല്‍. മാസ്റ്റര്‍ ഉറക്കം പോലും എഴുന്നേറ്റിട്ടുണ്ടാവില്ല. അദ്ദേഹത്തെ ഇവര്‍ ചെന്നാണ് വിളിച്ചുണര്‍ത്തുന്നത്. മാസ്റ്ററിന് ഒരു മോളുണ്ട്. അവളെ ഒരു കസേരയിലിരുത്തി കളിപ്പിക്കലാണ് ലാലിന്റെ അക്കാലത്തെ പ്രധാന വിനോദം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha