എന്റെ ആഗ്രഹം സാധിച്ചു… സാഹസികതയും സൗന്ദര്യവും നിറഞ്ഞ ആ അതിമനോഹര യാത്രകള്‍

പക്ഷിയെപ്പോലെ തോന്നിയടത്തെല്ലാം സ്വതന്ത്രമായി പറന്നു നടക്കുക.. എന്തു രസമായിരിക്കും ആ ജീവിതം. പറയുമ്പോള്‍ തന്നെ മനസ്സ് കനം കുറഞ്ഞ് കുറഞ്ഞ് ഒരു തൂവലോളം ലോലമായിക്കഴിഞ്ഞു. ചെറുതായിരിന്നപ്പോള്‍ അച്ഛന്റെയും അമ്മയുടേയും കൂടെ, പഠിക്കുന്ന കാലത്ത് ഫ്രണ്ട്‌സിനൊപ്പം, സിനിമയില്‍ വന്നപ്പോള്‍ ലൊക്കേഷനിലേയ്ക്ക്, കല്യാണത്തിനുശേഷം രാഹുലിനൊപ്പം വീക്ക്എന്‍ഡ് ട്രിപ്പ്‌സ്… ഓര്‍ത്തെടുത്താല്‍ ഓരോന്നിലും ഓരോ ഷോര്‍ട്ട് ഫിലിം പോലെ മനോഹരമായ വിഷ്യലുകള്‍ ഉണ്ട്.
പക്ഷേ, ഈ അടുത്തിടെ ചെയ്ത ചില യാത്രകള്‍ ഇതുവരെയുള്ള എല്ലാ യാത്രാനുഭവങ്ങളേയും കടത്തിവെട്ടിക്കളഞ്ഞു. മഴവില്‍ മനോരമയിലെ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ റിയാലിറ്റി ഷോയ്ക്കുവേണ്ടി ഹെലികോപ്റ്ററില്‍ മേഘങ്ങള്‍ക്കൊപ്പം പൊങ്ങിപറന്നപ്പോള്‍ ഞാന്‍ കണ്ണുകള്‍ ഇമ ചിമ്മാതെ തുറന്നു പിടിച്ചിരിക്കുകയായിരുന്നു. പ്രകൃതിയ്ക്കുമുമ്പില്‍ നമ്മള്‍ മനുഷ്യര്‍ എത്ര നിസ്സാരനാണ്. ജെറ്റ്‌സ്‌കീയിലും സ്പീഡ് ബോട്ടിലും കടല്‍പ്പരപ്പിനു മുകളിലൂടെ കുതിച്ചുപായുമ്പോള്‍ തോന്നി ഈ മനോഹര നിമിഷങ്ങള്‍ക്ക് വേണ്ടിയാണ് ജീവിതത്തില്‍ ഇത്രനാള്‍ കാത്തിരുന്നതെന്ന്.
സിനിമയില്‍ സജീവമായ സമയത്ത് എപ്പൊഴെങ്കിലും ഒരു ഹെലികോപ്റ്റര്‍ സീന്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. നടന്നില്ല. റിയാലിറ്റിഷോയ്ക്കുവേണ്ടി പോയപ്പോഴാണ് ഈ ആഗ്രഹം സാധിച്ചത്. ക്വാലാലംപൂരിലായിരുന്നു മറക്കാനാവാത്ത ആ ആകാശപ്പറക്കല്‍. എന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ തന്നെ ഹെലികോപ്റ്ററില്‍ ആണന്നറിഞ്ഞപ്പഴേ ത്രില്ലടിച്ചു. ഡോണ്‍ സിനിമയില്‍ ഷാറൂഖാനുവേണ്ടി ഹെലികോപ്റ്റര്‍ പറത്തിയ പൈലറ്റാണ് കൂടെയുള്ളതെന്നു കൂടി കേട്ടതോടെ ധൈര്യമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha