സൊനാക്ഷി ദാവൂദ് ഇബ്രാഹീമിന്റെ സഹോദരി

സൊനാക്ഷി സിന്‍ഹ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ സഹോദരിയാകുന്നു. ദാവൂദിന്റെ സഹോദരി ഹസീനയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് താരം കേന്ദ്രകഥാപാത്രമാകുന്നത്. ഹസീന ക്യൂന്‍ ഓഫ് മുംബയ് എന്നാണ് ചിത്രത്തിന്റെ പേര്. അപൂര്‍വ ലാക്കിയാണ് സംവിധായകന്‍. സൊനാക്ഷി ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മികച്ച തിരക്കഥയാണ് ചിത്രത്തിന്റേതെന്നും അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.
ദാവൂദ് ഇബ്രാഹീമിന്റെ 11 സഹോദരങ്ങളില്‍ ഒരാളാണ് ഹസീന. 40താം വയസില്‍ ഹൃദയാഘാതം വന്നാണവര്‍ മരിക്കുന്നത്. ഇന്ത്യിലെ കുപ്രസിദ്ധനായ കുറ്റവാളിയുടെ സഹോദരി നേരിട്ട പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്. സൊനാക്ഷി ആദ്യമായാണ് ഒരു ബയോപ്പിക്കില്‍ അഭിനയിക്കുന്നത്. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങും. കഥയും തിരക്കഥയും വായിച്ച് ഇഷ്ടപ്പെട്ടെങ്കില്‍ മാത്രമേ അഭിനയിക്കൂ എന്ന നിലപാടിലാണ് സൊനാക്ഷി. എ.ആര്‍ മുരുകദോസിന്റെ ചിത്രത്തിലാണ് സൊനാക്ഷി ഇപ്പോള്‍ അഭിനയിക്കുന്നത്.
ലൂട്ടേരയ്ക്ക് ശേഷം ചെയ്യുന്ന ശക്തമായ കഥാപാത്രമായിരിക്കും ഹസീനയെന്നും താരം ട്വീറ്റില്‍ പറയുന്നു. രജനീകാന്തിനൊപ്പം തമിഴില്‍ ലിങ്കയില്‍ അഭിനയിച്ചെങ്കിലും ചിത്രം പരാജയമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha