നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഓര്‍ക്കണേ; ഞാന്‍ അഡ്മിറ്റ് ആയിരിക്കുകയാണ്.... ഇന്നസെന്റിന് വീണ്ടും കാന്‍സര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍

കാന്‍സര്‍ രോഗത്തെ ധൈര്യമായി നേരിട്ട് ജീവിതത്തിലേക്ക് തിരികെ വന്നയാളാണ് ഇന്നസെന്റ്. പിന്നീട് ചാലക്കുടിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എംപിയായി. സിനിമയിലും രാഷ്ട്രീയത്തിലും വീണ്ടും സജീവമായ ഇന്നസെന്റിന്റെ തിരിച്ചുവരവില്‍ എല്ലാവരും സന്തോഷിച്ചിരിക്കയായിരുന്നു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കും കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തി നേടിയെങ്കിലും ഇന്നസെന്റ് വീണ്ടും കാന്‍സര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ നേടിയെന്നതാണ് വാര്‍ത്ത. രോഗലക്ഷണങ്ങള്‍ വീണ്ടും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അര്‍ബുദ രോഗബാധിതനായി ഏറെ നാള്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഇന്നസെന്റ് പൂര്‍ണമായും രോഗവിമുക്തനായി തിരിച്ചെത്തി സിനിമയില്‍ സജീവമായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇന്നസെന്റിന് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് എറണാകുളത്തെ ഡോക്ടര്‍ ഗംഗാധരന്റെ ചികില്‍സയിലായിരുന്നു.
ഇക്കാര്യം ഇന്നസെന്റ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
കാന്‍സര്‍ രോഗത്തില്‍ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളില്‍ ഞാന്‍ വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടത്തിയ ഇത്തരമൊരു പരിശോധനയ്ക്ക് ശേഷം തുടര്‍ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഡോക്ടര്‍ വി പി ഗംഗാധരന്‍, ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ ലളിത് എന്നിവരുടെ ഉപദേശപ്രകാരം ഒരു ചികിത്സാ ഘട്ടം പൂര്‍ത്തിയാക്കുന്നതിനായി ഞാന്‍ അഡ്മിറ്റ് ആയിരിക്കുകയാണ്.
ഇക്കാരണത്താല്‍ എം പി എന്ന നിലയിലുള്ള ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഇക്കാലയളവില്‍ കഴിയാത്ത സാഹചര്യമുണ്ട്. ചികിത്സ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ പരിപാടികളില്‍ സജീവമാകാന്‍ കഴിയും. എന്നെ സ്‌നേഹിക്കുന്ന മുഴുവന്‍ പേരും ഈ അസൗകര്യം സദയം ക്ഷമിക്കുമല്ലോ. എം പി യുടെ സേവനം ഒരു തടസവുമില്ലാതെ ലഭ്യമാക്കുന്നതിന് അങ്കമാലിയിലെ ഓഫീസ് സദാ പ്രവര്‍ത്തന നിരതമായിരിക്കും എന്ന് അറിയിക്കട്ടെ.നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഓര്‍ക്കുമെന്ന പ്രതിഷയോടെ.
സസ്‌നേഹം
ഇന്നസെന്റ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha