Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ദിലീപിന്റെയും സുഹ്യത്തുക്കളുടെയും സൈബര്‍ ഫൊറന്‍സിക് പരിശോധനാ ഫലത്തില്‍ ദിലീപിനെതിരെ തെളിവുകളെന്ന് നിഗമനം... പോലീസുദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ എടുത്തുപറയത്തക്ക തെളിവുകള്‍ ലഭിച്ചിലെല്ലെങ്കിലും ദിലീപിന്റെ മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്താന്‍ പര്യാപ്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് സൂചന... നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

21 FEBRUARY 2022 12:06 PM IST
മലയാളി വാര്‍ത്ത

ദിലീപിന്റെയും സുഹ്യത്തുക്കളുടെയും സൈബര്‍ ഫൊറന്‍സിക് പരിശോധനാ ഫലത്തില്‍ ദിലീപിനെതിരെ തെളിവുകളെന്ന് നിഗമനം...


പോലീസുദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ എടുത്തുപറയത്തക്ക തെളിവുകള്‍ ലഭിച്ചിലെല്ലെങ്കിലും ദിലീപിന്റെ മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്താന്‍ പര്യാപ്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.സംവിധായകന്‍ ബാലചന്ദ്രകുമാറുമായി ദിലീപിനുള്ള ബന്ധം ആഴത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

 



എന്നാല്‍ ഇപ്പേഴുള്ള തെളിവുകള്‍ അടിസ്ഥാനമാക്കി ദിലീപിനെതിരെ ഗൂഢാലോചനാകുറ്റം ചുമത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ചിന് സംശയമുണ്ട്. എന്നാല്‍ ഒന്നുമില്ലാത്തതിനെക്കാള്‍ ഭേദം എന്തെങ്കിലുമുണ്ടാകുന്നതല്ലേ എന്നത്തശ്വാസത്തിലാണ് ക്രൈംബ്രാഞ്ച് .

മൊബൈല്‍ പരിശോധനാ ഫലത്തില്‍ ഒന്നും ഇല്ലായിരുന്നെങ്കില്‍ ക്രൈംബ്രാഞ്ച് മേധാവി ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലാകുമായിരുന്നു. സര്‍ക്കാരിന് മുന്നില്‍ മറുപടി പറഞ്ഞ് മടുക്കുന്ന സാഹചര്യം വന്നു ചേരുമായിരുന്നു. ഏതായാലും അത്തരമൊരു സാഹചര്യത്തില്‍ നിന്നും ക്രൈംബ്രാഞ്ച് തത്കാലം രക്ഷപ്പെട്ടു.

 



നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ മുഖ്യപ്രതി നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ഫോണ്‍ പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ സംഘത്തിനു ലഭിച്ച നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും ദിലീപിനെ ചോദ്യം ചെയ്യും. ഇതിന്റെ വെളിച്ചത്തില്‍ ദിലീപിന്റെ സഹോദരന്‍ പി.അനൂപിനെ കളമശേരി ക്രൈംബ്രാഞ്ച് ഓഫിസില്‍ ഇന്നു ചോദ്യം ചെയ്യും.

പരിശോധനാഫലവും അനൂപിന്റെ മൊഴികളും വിലയിരുത്തിയ ശേഷം ദിലീപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ് എന്നിവരെയും ചോദ്യംചെയ്യും. ക്രൈംബ്രാഞ്ച് പ്രധാനമായും ആവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് ഒഴികെയുള്ള ഫോണുകളാണു പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു പരിശോധനയ്ക്ക് അയച്ചത്. ഫോണുകളുടെ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ കോടതിയുടെ അനുമതിയോടെ ബെംഗളൂരു ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് അയയ്‌ക്കേണ്ടിവരും.

മാര്‍ച്ച് ഒന്നിനാണ് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടത്. ക്രൈംബ്രാഞ്ചിന്റെ രണ്ടു സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്.

 



ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഒരു ഫോണ്‍ ദിലീപ് ഹാജരാക്കാത്ത സാഹചര്യത്തില്‍ അതിന ക ത്താണ് കൂടുതല്‍ തെളിവെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ചിന് രക്ഷപ്പെടാം. ഹാജരാകാത്ത മൊബൈല്‍ ഫേണ്‍ ദിലീപ് ഒരിക്കലും ഹാജ രാക്കാന്‍ സാധ്യതയില്ലെന്ന്ക്രൈംബ്രാഞ്ചിനറിയാം. അത് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് ഇങ്ങനെയൊരു ലൂപ് ഹോള്‍ ക്രൈംബ്രാഞ്ച് സ്ഥാപിച്ചെടുത്തത്.

ഇപ്പോഴത്ത സാഹചര്യത്തില്‍ കോടതി പോലീസിന് എതിരാണ്.അത്ത തങ്ങള്‍ക്ക് അനുകൂലമാക്കി എടുക്കുക എന്നത് അത്ര എളുപ്പമല്ല. ദിലീപ് ഹാജരാക്കിയ ഫോണുകളില്‍ കാര്യമായ തെളിവുകള്‍ ഇല്ലെന്ന നിഗമനമാണ് കോടതിക്കുള്ളത്. അതുകൊണ്ടാണ് രൂക്ഷമായ ഭാഷയില്‍ ക്രൈംബ്രാഞ്ചിനെ ഹൈക്കോടതി വിമര്‍ശിച്ചത്. ഫൊറന്‍സിക് ലാബില്‍ നിന്ന് കോടതി പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (6 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

Malayali Vartha Recommends