സിനിമാക്കഥ പോലെ സംഭവ ബഹുലമായിരുന്നു കെപിഎസി ലളിതയുടെ പ്രണയവും വിവാഹവും...

1978 മെയ് 21നായിരുന്നു കെപിഎസി ലളിതയും ഭരതനും കല്യാണം കഴിക്കാന്‍ തീരുമാനിച്ചത്. അസാധാരണമായൊരു പ്രണയ കഥയാണ് കെപിഎസി ലളിതയുടെയും ഭരതന്റെയും. രജിസ്റ്റര്‍ മാര്യേജും ഒളിച്ചോട്ടവും പിന്നെയും താലികെട്ടലും ഒക്കെ ചേര്‍ന്ന സിനിമാക്കഥ പോലെ സംഭവ ബഹുലമായ പ്രണയകാലം.
ശശികുമാര്‍ സംവിധാനം ചെയ്ത 'മുക്കുവനെ സ്‌നേഹിച്ച ഭൂതം' എന്ന സിനിമയില്‍ രാജകുമാരിയുടെ വേഷമായിരുന്നു ലളിതയ്ക്ക്. അതിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ലളിതയുടെയും ഭരതന്റെയും വിവാഹം. 1978 മെയ് 21നായിരുന്നു കല്യാണം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചത്. 22ന് ആദ്യത്തെ താലികെട്ട്. 23ന് രജിസ്‌ട്രേഷന്‍. 26ന് വീണ്ടും പെണ്ണുകാണല്‍, ജൂണ്‍ 2ന് പിന്നെയും വിവാഹം!
കല്യാണം കഴിഞ്ഞ വിവരമറിഞ്ഞ് സിനിമയുടെ സെറ്റ് ആഘോഷപ്പന്തലായി മാറി. മണവാളന്‍ ജോസഫിന്റെയും ശ്രീലതയുടെയും ഗാനമേള, എം.ജി.രാധാകൃഷ്ണന്റെയും പത്മരാജന്റെയും മറ്റു സിനിമാതാരങ്ങളുടെയും സാന്നിധ്യം. എല്ലാംകൊണ്ടും ആഹ്ലാദത്തിമര്‍പ്പ്. പക്ഷേ, കല്യാണത്തിന്റെ നിമിഷംവരെ ഉദ്വേഗത്തിന്റെ മുള്‍മുനയിലായിരുന്നു ലളിത.
https://www.facebook.com/Malayalivartha
























