Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

റസ്റ്ററന്റില്‍ വച്ച് ദിലീപിനെയും കാവ്യമാധവനെയും കുറിച്ച് രാഹുല്‍ ഈശ്വറും ഭാര്യ ദീപയും വളരെ മോശമാക്കി സംസാരിച്ചു... ഇപ്പോൾ ദിലീപ് വാദിയായത് മറ്റൊരു ലക്‌ഷ്യം മുന്നിൽ കണ്ടതോടെ... രാഹുൽ ഈശ്വറിനെ വലിച്ച് ഒട്ടിച്ച് ഭാഗ്യലക്ഷ്മി

23 APRIL 2022 03:00 PM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ അനുജൻ അനൂപിന്റെയും അഭിഭാഷകന്റെയും ഫോൺ സംഭാഷണം പുറത്ത് വന്നതോടെ നടിയെ ആക്രമിച്ച കേസ് വല്ലാത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത്. അതിനു പിന്നാലെ വന്ന വെളിപ്പെടുത്തലുകൾ ചെറുതൊന്നുമല്ലായിരുന്നു. മഞ്ജുവിനെ കുറിച്ച് തെറ്റിധാരണകൾ പരത്താൻ ശ്രമിച്ചതോടെയാണ് മഞ്ജുവിന്റെ അനുവാദത്തോടെ ആദ്യമായി ഭാഗ്യലക്ഷ്മി ചില വെളിപ്പെടുത്തലുകൾ നടത്തിയത്. ഇപ്പോഴിതാ രാഹുല്‍ ഈശ്വറിനെതിരെ തുറന്നടിച്ച് രംഗത്തെത്തുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപിനെയും കാവ്യമാധവനെയും കുറിച്ച് രാഹുല്‍ ഈശ്വറും ഭാര്യ ദീപയും വളരെ മോശമാക്കി സംസാരിച്ചു എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഇപ്പോള്‍ ദിലീപിന് വേണ്ടി ചാനലുകളില്‍ രാഹുല്‍ ഈശ്വര്‍ സംസാരിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. എന്നാല്‍ പുറത്തുവന്ന പ്രചാരണം തെറ്റാണെന്നും ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. ദിലീപ്-കാവ്യ വിഷയത്തില്‍ മഞ്ജുവാര്യരെ വിളിച്ച് ആദ്യം കാര്യങ്ങള്‍ പറഞ്ഞത് കാവ്യയുടെ അമ്മയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഭാഗ്യലക്ഷ്മി പറയുന്നതിങ്ങനെയായിരുന്നു...

രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ ദിലീപിന് വേണ്ടി സംസാരിക്കുന്നതില്‍ വേറെ എന്തോ ഉദ്ദേശമുണ്ട്. കാവ്യയുടെ അമ്മ എന്താണ് പറഞ്ഞത് എന്ന് ഞാന്‍ വ്യക്തമാക്കിയിട്ടില്ല. കാവ്യയുടെ അമ്മ പറഞ്ഞ വാക്കുകള്‍ വ്യക്തമാക്കിയാല്‍ രാഹുല്‍ ഈശ്വര്‍ ഇങ്ങനെയൊന്നും പറയില്ല. ഇക്കാര്യങ്ങളെല്ലാം പോലീസിനോട് വിശദീകരിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ആര് എന്തൊക്കെ പറഞ്ഞാലും വിശ്വസിക്കാത്ത വ്യക്തിയാണ് മഞ്ജുവാര്യര്‍. തന്റെ സുഹൃത്തായിട്ടും അതിജീവിത ഇക്കാര്യങ്ങളൊന്നും എന്നോട് പറഞ്ഞില്ലല്ലോ എന്ന് മഞ്ജുവിന് വിഷമമുണ്ടായിരുന്നു. വീട്ടില്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ മഞ്ജു അതിജീവിതയോട് ചോദിച്ചു. ഇതെല്ലാം നിനക്ക് അറിയാമായിരുന്നോ എന്ന്. ഈ വേളയിലാണ് അതിജീവിത കാര്യങ്ങള്‍ പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.

മഞ്ജുവിനോട് പലരും പലതും പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ സത്യമാണോ എന്ന് മഞ്ജുവിന് അറിയണം. അതിനാണ് അതിജീവിതയോട് ചോദിച്ചത്. ദിലീപിനെ കുറിച്ചും കാവ്യമാധവനെ കുറിച്ചും വളരെ മോശമാക്കി രാഹുല്‍ ഈശ്വറും ഭാര്യ ദീപയും തന്നോട് റസ്റ്ററന്റില്‍ വച്ച് സംസാരിച്ചിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഞാനൊന്നും പറഞ്ഞിട്ടില്ല. ആ രീതിയില്‍ പുറത്തുവന്ന വിവരം കള്ളമാണ്. ഇക്കാര്യത്തില്‍ പോലീസ് ആസ്ഥാനത്തെത്തി എഡിജിപിക്ക് പരാതി നല്‍കി പുറത്തിറങ്ങുകയാണിപ്പോള്‍ എന്നും രാഹുല്‍ ഈശ്വര്‍ മറുപടി നല്‍കി. എന്നാല്‍ ഞാന്‍ പല കാര്യങ്ങളും പുറത്തുപറയാത്തത് നിങ്ങളെയും ഭാര്യയെയും നാറ്റിക്കേണ്ട എന്ന് കരുതിയാണെന്ന് ഭാഗ്യലക്ഷ്മി തിരിച്ചടിച്ചു.

കാവ്യയുടെ ആദ്യ ഭര്‍തൃമാതാവ് വിളിച്ചു സംസാരിച്ച കാര്യങ്ങളും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതിന് ശേഷമാണ് റസ്റ്ററന്റില്‍ വച്ച് രാഹുല്‍ ഈശ്വറും ഭാര്യയും തന്നോട് മറ്റു ചില കാര്യങ്ങള്‍ പറഞ്ഞത്. രാഹുലിന് മറന്ന് പോയതാകുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. അന്ന് ദിലീപിനെയും കാവ്യയെയും മോശമാക്കി സംസാരിച്ച രാഹുല്‍ ഇപ്പോള്‍ അവര്‍ക്ക് വേണ്ടി വാദിക്കുന്നു. ഇത് ഇരട്ട നിലപാടാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കാവ്യമാധവനോട് അവരുടെ ആദ്യ ഭര്‍തൃമാതാവിന് വിരോധമുണ്ട്. അത് ഭാഗ്യലക്ഷ്മിയോട് പറയാന്‍ എന്റെ ഭാര്യയോട് അവര്‍ പറഞ്ഞു. ആ പറഞ്ഞ വാക്കുകള്‍ തന്റെ ഭാര്യയുടേതല്ല. മഞ്ജുവാര്യര്‍ക്ക് പലതും അറിയാമായിരുന്നു. കൂടാതെ ഇവരുടെ ചാറ്റ് മഞ്ജുവിന് കിട്ടുകയും ചെയ്തു. ഇങ്ങനെ സംഭവിച്ച സാഹചര്യത്തില്‍ അതിജീവിതയോട് ദിലീപിന് ദേഷ്യം തോന്നേണ്ട എന്ത് സാഹചര്യമാണുള്ളതെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. ഭാഗ്യലക്ഷ്മി ഇവിടെ പറഞ്ഞ കാര്യങ്ങള്‍ പോലീസിലും മൊഴിയായി കൊടുക്കണം. ഇതുവരെ ദിലീപ് വിരോധികള്‍ പറഞ്ഞ കാര്യങ്ങള്‍ തകര്‍ന്ന് വീഴുകയാണ്. അതിജീവിത പറയുന്നതിന് മുമ്പ് തന്നെ മഞ്ജുവാര്യര്‍ എല്ലാം നേരത്തെ അറിഞ്ഞിരുന്നു. ഈ പറഞ്ഞ കാര്യങ്ങളെല്ലാം നാളെ പോലീസിനെ ഞാന്‍ അറിയിക്കും. ഭാഗ്യലക്ഷ്മി മൊഴി മാറ്റരുതെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (19 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (28 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (37 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (4 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (4 hours ago)

Malayali Vartha Recommends