Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സർക്കാർ പൂഴ്ത്തിവച്ചിരിക്കുകയാണ്... ഒന്നും രണ്ടുമല്ല ഒന്നേകാൽ കോടിയാണ് പഠന ചിലവ്... വമ്പന്‍മാരായ രതിവൈകൃത മാഫിയകളെ' സംരക്ഷിക്കാതെ സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് അടിയന്തരമായി പുറത്ത് വിടണം! ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണാം കോശീ... തുറന്നടിച്ച് എന്‍എസ് നുസൂർ

29 APRIL 2022 09:35 AM IST
മലയാളി വാര്‍ത്ത

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. രണ്ട് വർഷം മുമ്പ് റിപ്പോർട്ട് നൽകിയിട്ടും സാങ്കേതിക കാരണം പറഞ്ഞ് വിശദാംശങ്ങൾ പുറത്ത് വിടാത്ത സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. സിനിമാ മേഖലയിൽ കൂടുതൽ പീ‍ഡനപരാതികൾ ഉയരുന്ന സാഹചര്യത്തിൽ കൂടി സർക്കാർ യോഗം വിളിച്ചിരിക്കുകയാണ്. അടുത്ത മാസം നാലിനാണ് യോഗം ചേരുക. സിനിമാ മേഖലയില്‍ മീടൂ ആരോപണങ്ങള്‍ കൂടുതലായി ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം. എംഎംഎംഎ, ഫെഫ്ക ഉള്‍പ്പെടെ സിനിമാ മേഖലയിലെ എല്ലാ പ്രധാന സംഘടനകളെയും യോഗത്തില്‍ ക്ഷണിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച് മാസങ്ങളായിട്ടും തുടര്‍ നടപടിയുണ്ടായിട്ടില്ല. ഇതിനെതിരെ വിവിധ സ്ത്രീസംഘടനകള്‍ പ്രതിഷേധം ഉന്നയിച്ചിരുന്നു. പരസ്യമാക്കുന്നതില്‍ നിയമതടസമുള്ള ഒട്ടേറെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും അതിനാല്‍ പ്രസിദ്ധീകരിക്കരുതെന്ന് നിയമോപദേശം ഉള്‌‍പ്പെടെയുണ്ടെന്നുമാണ് ഇതുവരെ സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. ദേശീയ വനിത കമ്മീഷനും റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെല്ലാം ഒടുവിലാണ് സംഘടനകളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാലിപ്പോഴിതാ മലയാള ചലച്ചിത്ര മേഖലയില്‍ ദൈനംദിനം ഉയർന്ന് വരുന്ന പീഡന പരാതികളില്‍ സർക്കാർ മൌനം വെടിയണമെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂർ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ ബഹുപൂരിപക്ഷം സൽസ്വഭാവികളായ ചലച്ചിത്ര പ്രവർത്തകർക്കും കളങ്കമുണ്ടാക്കുന്ന തരത്തിലാണ് കുറച്ച് നാളുകളായി പുറത്തുവരുന്ന വാർത്തകൾ. ചലച്ചിത്ര മേഖലയിൽ വർദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങൾ, വിലപേശലുകൾ ഇതൊക്കെ സമൂഹം നോക്കിക്കാണുകയാണ്. സാംസ്‌കാരിക ഉന്നതിയിൽ നിന്ന കലാമേഖല ഇപ്പോൾ പെൺകുട്ടികൾക്ക് കടന്ന് ചെല്ലാൻ കഴിയാത്ത രീതിയിൽ അധഃപതിക്കപ്പെട്ടു എന്ന് സംശയിക്കുന്നു.

പ്രമുഖയായ ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സർക്കാർ പൂഴ്ത്തിവച്ചിരിക്കുകയാണ്. ഒന്നും രണ്ടുമല്ല ഒന്നേകാൽ കോടിയാണ് പഠന ചിലവ്. ഈ പണം കൊണ്ട് വേണമെങ്കിൽ കുറഞ്ഞ ചിലവിൽ ഒരു സിനിമ പിടിക്കാമായിരുന്നു. സർക്കാർ പറയുന്ന സാങ്കേതികത്തം സിനിമ മേഖലയിലെ "വമ്പന്മാരായ രതിവൈകൃത മാഫിയകളെ" സഹായിക്കാനുള്ള പോംവഴി മാത്രമാണെന്ന് ബോധമുള്ളവർക്ക് മനസിലാകും.

ഇപ്പോൾ ചലച്ചിത്ര നടൻ വിജയ് ബാബുവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കപ്പെടണം. തെറ്റ് ചെയ്തുവെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. അതിന് ദയ അർഹിക്കുന്നില്ല. എന്നാൽ പ്രിയ സഹോദരിമാർ ഒരു കാര്യം മനസിലാക്കണം ഒരു തവണ ബലാൽസംഘം ചെയ്യപ്പെട്ടാൽ നിങ്ങൾ പുറത്ത് പറയാനോ പരാതി പറയാനോ തയ്യാറാകണം. നിരവധി തവണ ബലാൽസംഘം ചെയ്യപ്പെട്ടു എന്ന മൊഴിയിലെ വൈകൃതം നിങ്ങളുടെ സ്വഭാവശുദ്ധിയെ സംശയത്തിന്റെ നിഴലിൽ നിർത്താം. അപ്പോഴാണ് ഇരയാര്, വേട്ടക്കാരനാര് എന്ന് ചോദ്യം ഉയർത്തപ്പെടുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സർക്കാർ ചർച്ചക്കെടുക്കുന്നത് ആശാവഹമാണ്. എന്നാൽ ഇത്രയും നാൾ പൂഴ്ത്തിവച്ചത് സർക്കാരിന്റെ സ്ത്രീവിരുദ്ധതയുടെ പര്യായം തന്നെയാണ്. "ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണാം കോശീ... "

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (22 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (29 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (35 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (58 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends