Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ക്രൈംബ്രാഞ്ച് ഇറക്കിയ നൂറോളം പുലികുട്ടികൾ... രണ്ട് ലക്ഷത്തോളം ഫയലുകള്‍ അരിച്ച് പെറുക്കി! പത്മസരോവരത്തെ വാസ്തു ദോഷം ഫലിക്കുന്നു; ദിവസങ്ങൾക്കുള്ളിൽ അത് സംഭവിക്കും.. ദിലീപും കാവ്യയും അഴിക്കുള്ളിൽ തന്നെ..

06 MAY 2022 08:30 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം കൂടുതല്‍ ശക്തമാക്കി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി നേരത്തെ പോലീസ് ഏറെ ദൂരം മുന്നോട്ട് പോയിരുന്നെങ്കിലും എവിടെ വെച്ച് ചോദ്യം ചെയ്യുമെന്ന തർക്കം വന്നതിനെ തുടർന്ന് ഈ നീക്കം തല്‍ക്കാലം മാറ്റിവെക്കുകയായിരുന്നു. ഇതിനിടെ ക്രൈം ബ്രാഞ്ച് തലവനായ എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയതിനെ തുടർന്നും കാലതാമസം ഉണ്ടായെന്നാണ് അനുമാനിക്കുന്നത്. എന്നാലിപ്പോഴിതാ ഇപ്പോഴിതാ കാവ്യയുമായി ബന്ധപ്പെട്ട നീക്കം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. അതിനിടെ പുറത്ത് വരുന്നത് മറ്റൊന്നാണ്. എല്ലാ പഴുതുകളും അടച്ചാണ് അന്വേഷണ സംഘം കേസ് മുന്നോട്ട് കൊണ്ട് പോകുന്നത്. അന്വേഷണ സംഘം പരിശോധിക്കുന്നത് രണ്ട് ലക്ഷത്തോളം ഫയലുകളെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പീഡിപ്പിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലാണ് അന്വേഷണ സംഘം രണ്ട് ലക്ഷത്തോളം ഫയലുകള്‍ പരിശോധിക്കുന്നത്. ക്രൈം ബ്രാഞ്ചിലെ സൈബര്‍ വിദഗ്ദരായ നൂറോളം പൊലീസുകാരാാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്രയും തെളിവുകള്‍ കോടതിയിലേക്ക് എത്തുമ്പോള്‍ പീഡനക്കേസിലും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രോസിക്യൂഷന് ബലമാകുമെന്നാണ് ക്രൈം ബ്രാഞ്ച് സംഘം വിലയിരുത്തുന്നത്.

അതേസമയം, ക്രൈം ബ്രാഞ്ച് മേധാവി മാറിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാറ്റമില്ലാത്തതിനാല്‍ മറ്റ് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അന്വേഷണം ശരിയായ ദിശയില്‍ പൂര്‍ത്തിയാകും. എന്നാല്‍ പുതിയ ക്രൈം ബ്രാഞ്ച് മേധാവിയുടെ തീരുമാനം കേസില്‍ നിര്‍ണായകമാണ്. അന്വേഷണ സംഘം ഇപ്പോള്‍ ശേഖരിച്ചിരിക്കുന്നത് രണ്ട് ടെറാബൈറ്റ് ഡിജിറ്റല്‍ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇത്രയും ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പുകള്‍, ശബ്ദ സന്ദേശങ്ങള്‍, വാടാസാപ്പ് സന്ദേശങ്ങള്‍ ചിത്രങ്ങള്‍ ഇമെയിലുകള്‍ എന്നിവ പൊലീസ് ശേഖരിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ തെളിവുകളില്‍ നടന്‍ ദിലീപിന്റെ ഫോണുകളില്‍ നിന്നും നീക്കം ചെയ്ത ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പടുമെന്നാണ് വിവരം. മുംബൈയിലെ ഒരു സ്വകാര്യ ലാബില്‍ നിന്നാണ് ഇവ എല്ലാം നീക്കം ചെയ്തതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. എന്നാല്‍ നശിപ്പിച്ച എല്ലാ തെളിവുകളും പൂനെയിലെ ഓഫീസ് ആസ്ഥാനത്തെ ഒരു കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്നു. പൊലീസുമായി ആദ്യം സഹകരിക്കാതിരുന്ന അവര്‍ ലാബിലെ എല്ലാ കമ്പ്യൂട്ടറുകളും കസ്റ്റഡിയിലെടുക്കുമെന്നും കമ്പനിയുമായി ബന്ധപ്പെട്ടവര്‍ അറസ്റ്റിലാകുമെന്ന് സൂചന ലഭിച്ചതോടെയാണ് എല്ലാം കൈമാറിയതെന്നാണ് സൂചന.

അന്വേഷണ സംഘം ഇക്കാര്യത്തിനായി പൂനെയില്‍ എത്തുമ്പോള്‍ പ്രതികളുമായി ബന്ധമുള്ള ചില അഭിഭാഷകരുടെ സാന്നിദ്ധ്യവും അവര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇന്ത്യയിലെ ചില വമ്പമാരുടെ ആദായ നികുതികള്‍ രേഖകള്‍ കൈകാര്യം ചെയ്യുന്നത് ഈ സ്ഥാപനമാണ്. ഈ കേസുമായി ബന്ധപ്പെട്ട് കേരള പൊലീസ് കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും കൊണ്ടു പോയാല്‍ ഒരു കേസിന് പകരം പല കേസുകളിലും വെട്ടിലാകുമെന്ന് മുന്നറിയിപ്പ് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പ്യൂട്ടര്‍ വിട്ടുനല്‍കിയത്. ഇതിനിടെ, അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിനും കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുള്ള ദൃശ്യങ്ങള്‍ കൈവശപ്പെടുത്തിയതിനും തെളിവുകള്‍ ലഭിച്ചതായി കോടതിയെ അറിയിക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു. ഫോണില്‍ നിന്നും മായ്ച്ചുകളഞ്ഞ 11161 വീഡിയോകളാണ് വീണ്ടെടുത്തത്. ശബ്ദ സന്ദേശങ്ങളിലും 11,238 എണ്ണം പരിശോധിക്കുകയും ചെയ്തു. ഇനിയും പതിനായിരത്തിലേറെ ഫയസുകള്‍ പരിശോധിക്കാനുണ്ട്. കൂടാതെ ചിത്രങ്ങളും മറ്റുമായി പതിനായിരക്കണക്കിനുമുണ്ടെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends