തുടക്കത്തില്‍ എനിക്കിത്തിരി ബുദ്ധിമുട്ടുണ്ടായിരുന്നു... എന്റെ ജീവിതമാണല്ലോ ഞാന്‍ ജീവിക്കുന്നത്... കഴുത്തിറക്കമുള്ള ബ്ലൗസിടാന്‍ തോന്നിയാല്‍ ഞാനത് ചെയ്യും.. എനിക്ക് കാല് കാണിക്കണമെന്ന് തോന്നിയാല്‍ അത് ചെയ്യും.. അതെന്റെ തീരുമാനമാണ്; തുറന്ന് പറഞ്ഞ് അഭയ ഹിരൺമയി

സോഷ്യൽമീഡിയയിൽ വലിയ ചർച്ച വിഷയമായിരുന്നു അമൃതസുരേഷും ഗോപിസുന്ദറുമായുള്ള റിലേഷൻ. ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെ എല്ലാവര്ക്കും അറിയേണ്ടത് ഗോപിസുന്ദറിനും അഭയയ്ക്കും ഇടയിൽ എന്താണ് സംഭവിച്ചത് എന്നായിരുന്നു. 2001 ല്‍ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് ആണ്‍ മക്കളും ഈ ബന്ധത്തിലുണ്ട്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ലിവിങ് റിലേഷനും ആരംഭിയ്ക്കുകയായിരുന്നു. 3 വര്‍ഷം മുന്‍പായിരുന്നു അഭയ ഗോപി സുന്ദറിനൊപ്പമുള്ള ലിവിങ് റ്റുഗദര്‍ ജീവിതം പരസ്യമാക്കിയത്. പൊതുപരിപാടികളിലും റിയാലിറ്റി ഷോകളിലുമെല്ലാം ഇവര്‍ ഒന്നിച്ചെത്താറുണ്ടായിരുന്നു. എന്നാൽ അതിനു പിന്നാലെയായിരുന്നു അമൃതയുമായി അടുത്തതും പുതിയ പ്രണയ ജീവിതം ആരംഭിച്ചതും. ഗോപി സുന്ദറായിരുന്നു അഭയയിലെ പാട്ടുകാരിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹത്തെ കണ്ടുമുട്ടിയതാണ് ജീവിതത്തില്‍ വഴിത്തിരിവായി മാറിയതെന്ന് അഭയ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെ തനിക്ക് നേരിടേണ്ടി വന്ന സൈബറാക്രമണങ്ങളെ നേരിട്ടതിനെക്കുറിച്ചും അഭയ ഹിരണ്‍മയി നേരത്തെ തുറന്ന് പറഞ്ഞിരുന്നു.
തുടക്കത്തില്‍ എനിക്കിത്തിരി ബുദ്ധിമുട്ടുണ്ടായിരുന്നു. എന്റെ ജീവിതമാണല്ലോ ഞാന്‍ ജീവിക്കുന്നത്. ആ സമയത്തൊക്കെ ഞാന്‍ പ്രതികരിക്കാറുണ്ടായിരുന്നു. സയമുള്ളപ്പോള്‍ മറുപടി കൊടുക്കും. ഇല്ലാതിരുന്നപ്പോള്‍ അങ്ങനെ തന്നെ വിടും. എനിക്കൊരു ഇമേജ് ആരുടെ മുന്നിലും ബില്‍ഡ് ചെയ്യേണ്ട കാര്യമില്ല. ഞാനിങ്ങനെയൊരു സ്ത്രീയാണ് എന്ന് ആരോടും പറയേണ്ടതില്ല, എനിക്കെന്തും ചെയ്യാം. ഞാനെന്ത് ചെയ്താലും അവര്‍ ജഡ്ജ് ചെയ്യുന്നത് ഒരുതരത്തിലായിരിക്കുമെന്ന് മനസിലായി. അവരുടെ തീരുമാനത്തിലല്ല എന്റെ ജീവിതം. എനിക്കെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഞാന്‍ മനസിലാക്കി. പിന്നീട് ഞാന്‍ അതിനൊന്നും പ്രതികരിക്കാതെയായി. അതിന് ശേഷം സൈബര്‍ ബുള്ളിയിംഗ് കുറഞ്ഞിട്ടൊന്നുമില്ല. ഞാന്‍ അത് കാണുന്നു, വൗ പറയുന്നു ചിരിക്കുന്നു അങ്ങനെയായി മാറി. അങ്ങനെയാണോ ആവട്ടെ, ഇങ്ങനെയാണോ ആവട്ടെ എന്ന നിലയിലായി. ഒന്നും ആലോചിച്ചൊന്നുമല്ല പോസ്റ്റുകള്‍ ഇടുന്നത്.
എനിക്ക് ഇടാന്‍ തോന്നിയാല്‍ ഇടും. എന്റെ താല്‍പര്യത്തിന് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. കഴുത്തിറക്കമുള്ള ബ്ലൗസിടാന്‍ തോന്നിയാല്‍ ഞാനത് ചെയ്യും. എനിക്ക് കാല് കാണിക്കണമെന്ന് തോന്നിയാല്‍ അത് ചെയ്യും. അതെന്റെ തീരുമാനമാണ്. എന്നെ വിമര്‍ശിക്കാന്‍ അവര്‍ സമയം കണ്ടെത്തുന്നുണ്ടെങ്കില്‍ അത് അവരുടെ കാര്യം. എന്തിനാണ് നിങ്ങളിങ്ങനെയൊക്കെ പറയുന്നത് എന്ന് എനിക്ക് ചോദിക്കാന്‍ പറ്റില്ല. എന്റെ പ്രൊഫൈലില്‍ എന്തിന് നെഗറ്റീവ് കമന്റിട്ട് എന്ന് ഞാന്‍ ആരേയും ചോദ്യം ചെയ്യാറില്ല. അതവരുടെ സ്വാതന്ത്ര്യം, ഞാനത് മനസിലാക്കിയിട്ടുണ്ട്. അതേ സ്വാതന്ത്ര്യം എനിക്കുണ്ടെന്ന് അവര്‍ മനസിലാക്കിയിട്ടില്ല. സോഷ്യല്‍മീഡിയയിലെ നെഗറ്റീവ് കമന്റുകളില്‍ ഞാനത്ര ശ്രദ്ധ കൊടുക്കാറില്ല. എനിക്കൊപ്പം വീട്ടുകാരും സുഹൃത്തുക്കളുമെല്ലാമുണ്ട്. വിമര്‍ശനങ്ങളില്‍ ഞാന്‍ ശ്രദ്ധ കൊടുത്താലല്ലേ എനിക്ക് അറ്റാക്കിംഗായി തോന്നൂ. ചില മാധ്യമങ്ങള്‍ എന്നെ വിളിച്ച് അഭയ സൈബര്‍ ബുള്ളിയിംഗിന് ഇരയായിക്കൊണ്ടിരിക്കുകയല്ലേ, അഭയയ്ക്ക് എന്താണ് തോന്നുന്നതെന്ന് ചോദിച്ചിരുന്നു. ഞാന്‍ നന്നായി ഫുഡ് കഴിക്കുന്നുണ്ട്. എനിക്ക് അങ്ങനെയൊരു തോന്നല്‍ വരികയാണെങ്കില്‍ ഞാന്‍ നിങ്ങളോട് അങ്ങോട്ടേക്ക് വിളിക്കാം. നമ്മള്‍ ശ്രദ്ധ കൊടുക്കുന്ന സ്ഥലത്താണ് നമ്മള്‍ ഇരയാക്കപ്പെടുന്നത് എനിക്ക് തോന്നുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha