Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയെ ആക്രമിച്ച കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ അജകുമാർ സമർപ്പിച്ച ഹർജി... ആക്ഷേപം സമർപ്പിക്കാൻ പ്രതികൾക്ക് സമയം നൽകി കോടതി.. ഈമാസം 11ന് കേസ് വീണ്ടും പരിഗണിക്കും...

06 AUGUST 2022 02:26 PM IST
മലയാളി വാര്‍ത്ത

നടി ആക്രമണ കേസിന്റെ വിചാരണ നടത്തിയിരുന്ന സി.ബി.ഐ കോടതിയിൽ പുതിയ ജഡ്ജിയെ നിയമിച്ചിരുന്നു. ഇതോടെയാണ് തുടരന്വേഷണത്തിനു ശേഷമുള്ള അധിക കുറ്റപത്രം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചത്. എന്നാൽ കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. വിചാരണ സി.ബി.ഐ കോടതിയിൽ തന്നെ തുടരണമെന്നാവശ്യപ്പെട്ട് ജഡ്ജി ഹണി എം. വർഗീസിന് അപേക്ഷ സമർപ്പിച്ചു. ഹണി എം. വര്‍ഗീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായപ്പോള്‍ കേസ് രേഖകള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. പ്രോസിക്യൂഷൻ ആവശ്യത്തിൽ മറുപടി അറിയിക്കാൻ കോടതി പ്രതികൾക്ക് സമയം നൽകി.

എന്നാൽ വനിതാ ജഡ്ജിയെന്ന നിലയിൽ കേസ് പരിഗണിച്ചിരുന്ന ഹണി എം. വർഗീസിന് , പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസ് പരിഗണിക്കാൻ കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നത്. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അജകുമാർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. ആക്ഷേപം സമർപ്പിക്കാൻ പ്രതികൾക്ക് സമയം നൽകിയ കോടതി, ഈമാസം 11ന് കേസ് വീണ്ടും പരിഗണിക്കും. ഹണി എം. വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. വനിതാ ജഡ്‌ജ് വേണമെന്നില്ലെന്നും, സി.ബി.ഐ കോടതി തന്നെ തുടർന്നും വാദം കേൾക്കണമെന്നും ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകിയിരുന്നു.

ഹണി എം വർഗീസിന്റെ കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്നാണ് അതിജീവിത ഉയർത്തുന്ന പരാതി. വിചാരണ കോടതി ജഡ്ജിയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ മെമ്മറി കർഡ് ആക്സസ് ചെയ്യപ്പെട്ടുവെന്ന ഫോറൻസിക് റിപ്പോർട്ട് കൂടി ചൂണ്ടിക്കാട്ടിയാണ് കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. ഹൈക്കോടതി രജിസ്ട്രാർ ഉത്തരവ് പ്രകാരം നിലവിൽ സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതേസമയം സുപ്രധാനമായ ഈ കേസ് ഒരു കോടതിയില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് അധികാരമുണ്ടോയെന്നാണ് ഉയരുന്ന ചോദ്യം. ആരുടെ നിർദ്ദേശപ്രകാരമാണ് കേസ് മാറ്റിയതെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ നിയമപോരാട്ടത്തിന് പ്രോസിക്യൂഷൻ ഒരുങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends