തനിക്ക് ശുഭാപ്തി വിശ്വാസം വളരെ കുറവാണ്.. തന്നെ പലപ്പോഴും മോട്ടിവേറ്റ് ചെയ്യാറുള്ളത് ധ്യാന്‍ ശ്രീനിവാസന്‍ ആണ്; സായാഹ്ന വാർത്തകളി'ലെ വിശേഷങ്ങൾ പങ്കുവെച്ച് ഗോകുൽ സുരേഷ്

പാപ്പന് ശേഷം ഗോകുൽ സുരേഷ് എത്തുന്ന ചിത്രമാണ് സായാഹ്ന വാർത്തകൾ. ഗോകുൽ സുരേഷ് കൂടാതെ ധ്യാൻ ശ്രീനിവാസനും സായാഹ്ന വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ്. അജുവർഗീസ്, ഇന്ദ്രൻസ്, ശരണ്യ ശർമ്മ എന്നിവരാണ് 'സായാഹ്ന വാർത്തകളി'ലെ മറ്റു താരങ്ങൾ. ഛായാഗ്രഹണം ശരത് ഷാജി. ഡി 14 എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് നിർമ്മാണം. സമകാലീന രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് സച്ചിൻ ആർ. ചന്ദ്രനും സംവിധായകൻ അരുൺചന്ദും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ഒരുപാട് കാത്തിരുന്ന ചിത്രമാണ്. പൊളിറ്റിക്കൽ സറ്റയറാണ്. എനിക്കങ്ങനെ പേടിയൊന്നുമില്ല. അച്ഛന്റെ പാർട്ടി അല്ലെങ്കിൽ അതിനോട് സാമ്യമുള്ള പാർട്ടിയെ വിമർശിക്കുന്ന സിനിമയിൽ ഞാൻ പങ്കെടുത്തു. ഈ ചിത്രം പൊളിറ്റിക്കൽ സറ്റയർ ആണെന്ന് അച്ഛന് അറിയാമായിരുന്നു. അച്ഛൻ അതിലൊന്നും ഇടപെടില്ല. അച്ഛന് ജനങ്ങളോട് ജനുവിൻ അപ്രോച്ചാണ് ഉള്ളതെന്ന് ഗോകുൽ സുരേഷ് പ്രതികരിച്ചു. അതേസമയം ധ്യാൻ ശ്രീനിവാസൻ തന്റെ ഗുരുസ്ഥാനീയനാണെന്ന് ഗോകുൽ സുരേഷ് പറയുന്നത്. ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ ഒന്നിക്കുന്ന സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗോകുൽ. തന്റെ ആദ്യത്തെ ഷോട്ട് എടുക്കാന്‍ പോയ അനുഭവങ്ങളും, ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു നൽകിയ കാര്യങ്ങളെ പറ്റിയുമാണ് ഗോകുൽ മനസ് തുറന്നത്. താന്‍ ആദ്യമയി അഭിനയിച്ച മുദ്ദുഗൗ എന്ന ചിത്രത്തില്‍ തന്റെ ആദ്യത്തെ ഷോട്ട് എടുക്കാന്‍ പോയത് ധ്യാന്‍ പ്രധാന വേഷത്തില്‍ എത്തിയ അടി കപ്യാരെ കൂട്ടമണിയുടെ സെറ്റില്‍ ആയിരുന്നെന്നും, അങ്ങനെ നോക്കുമ്പോള്‍ ധ്യാന്‍ തന്റെ ഗുരുസ്ഥാനീയനാണെന്നുമാണ് ഗോകുല്‍ പറയുന്നത്. തനിക്ക് ശുഭാപ്തി വിശ്വാസം വളരെ കുറവാണെന്നും തന്നെ പലപ്പോഴും മോട്ടിവേറ്റ് ചെയ്യാറുള്ളത് ധ്യാന്‍ ശ്രീനിവാസന്‍ ആണെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























