Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിജീവിതയുടെ നീതി അകലെയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ... പ്രതികൾ പ്രബലരാണ്.. ജുഡീഷ്വറിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നുണ്ടോ എന്നൊരു സംശയം.. മാനത്തിന് വില പറഞ്ഞവർക്ക് മുൻപിൽ ആത്മാഭിമാനം തന്നെ പണയം വെക്കേണ്ടി വരുന്ന ദുരവസ്ഥ ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാകാൻ പാടില്ല.. ഇത് കേരളമാണ്... പൊട്ടിത്തെറിച്ച് എന്‍എസ് നുസൂർ

08 AUGUST 2022 08:07 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ ലോകത്തെ രണ്ടായി തിരംതിരിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പല താരങ്ങളും വിഷയത്തില്‍ വ്യക്തമായ നിലപാടെടുത്തിട്ടില്ല. അവള്‍ക്കൊപ്പം എന്നാണ് ചില താരങ്ങള്‍ പ്രതികരിക്കുന്നത്. അവനൊപ്പം കാമ്പയിനും നടന്നിരുന്നു. കോടതിയിലിരിക്കുന്ന കേസല്ലേ, പ്രതികരിക്കുന്നില്ല എന്ന മറുപടി നല്‍കിയ താരങ്ങളും നിരവധിയാണ്. സിനിമാ രംഗത്തുള്ളവര്‍ പ്രതികളും വാദികളും സാക്ഷികളുമായ കേസായതിനാല്‍ താരങ്ങളുടെ പ്രതികരണം എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ തന്നെ രാഷ്ട്രീയ പ്രമുഖന്മാരുടെയും വാക്കുകൾ ശ്രദ്ധേയമാണ്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ നീതി അകലെയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തുകയാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂർ. ബോളിവുഡ് സിനിമയെ വെല്ലുന്ന തിരക്കഥയും ഉത്തരേന്ത്യൻ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും ഒന്നും നമുക്ക് വേണ്ടെന്ന് പറയുന്ന നുസൂർ സി പി എം രാഷ്ട്രീയ കുടുംബപശ്ചാത്തലം ഇതിന് ബാധികമാണെന്ന് എനിക്ക് വിശ്വാസമില്ലെന്നും വ്യക്തമാക്കുകയാണ്..

എന്‍ എസ് നുസൂറിന്റെ പൂർണ രൂപം ഇങ്ങനെയാണ്...

അതിജീവിതയുടെ നീതി അകലെയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ. പ്രതികൾ പ്രബലരാണ്. ജുഡീഷ്വറിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നുണ്ടോ എന്നൊരു സംശയം. മാനത്തിന് വില പറഞ്ഞവർക്ക് മുൻപിൽ ആത്മാഭിമാനം തന്നെ പണയം വെക്കേണ്ടി വരുന്ന ദുരവസ്ഥ ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാകാൻ പാടില്ല. ഇത് കേരളമാണ്. ബോളിവുഡ് സിനിമയെ വെല്ലുന്ന തിരക്കഥയും ഉത്തരേന്ത്യൻ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും ഒന്നും നമുക്ക് വേണ്ട. കോടതി മാറുമ്പോൾ കസേരയോടൊപ്പം കേസുകളും കൊണ്ടുപോകണമെന്ന് വാശിപിടിക്കുന്നവരുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ല. സിപിഎം രാഷ്ട്രീയ കുടുംബപശ്ചാത്തലം ഇതിന് ബാധികമാണെന്ന് എനിക്ക് വിശ്വാസമില്ല.

എന്തായാലും ടിപി ചന്ദ്രശേഖരൻ വധക്കേസിലും എസ്എൻസി ലാവ്‌ലിൻ കേസിലും സഹായിയായി നിന്ന രാമൻപിള്ള അസോസിയേറ്റ്സിലേക്ക് അന്വേഷണം എത്തുന്ന സമയത്ത് തന്നെ ഉദ്യോഗസ്ഥന്റെ കസേര തെറിപ്പിക്കാൻ തക്ക തരത്തിലുള്ള ശക്തരായ പ്രതിയോഗികൾ ഭരണതലത്തിലും പിടിപാടുള്ളവരാണ്. പ്രതികൾക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാൻ ഒരുമിക്കുന്നവർ എല്ലായിടത്തുമുണ്ട്. ഞാൻ ഇന്ന് എന്താണെന്നറിയാത്ത വിഷയത്തിൽ അച്ചടക്കനടപടി നേരിടുന്നെങ്കിലും എന്റെ നിലപാടിന് അച്ചടക്കനടപടി ബാധകമാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അതിജീവിതയുടെ നീതിക്കായ് ഗൂഢാലോചന നടത്തുന്ന പ്രമുഖർക്കായ് വരും ദിവസങ്ങളിലും ഈ ശബ്ദം ഉയർന്നുകൊണ്ടേയിരിക്കുമെന്നും എന്‍ എസ് നുസൂർ കുറിച്ചു. നിരവധി പേരാണ് കുറിപ്പിനടിയില്‍ നുസൂറിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends