ചാക്കോച്ചനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും രാവിലെതന്നെ തിയറ്ററിൽ എത്തിയപ്പോള്‍ ഭാര്യ പ്രിയയും മകന്‍ ഇസഹാഖും പിന്നാലെയെത്തി.. അമ്മയ്‌ക്കൊപ്പം വന്ന ഇസ്ഹാഖ് അച്ഛനെ കണ്ടതും ചാടിയിറങ്ങി അച്ഛന്റെ തോളില്‍ കയറി! അച്ഛന്റെ പടം കാണാനെത്തിയ താരപുത്രനെ ഏറ്റെടുത്ത് ആരാധകർ

കുഞ്ചാക്കോ ബോബന്റെ കരിയറിലെ ശ്രദ്ധേയമായ സിനിമയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ്‌കൊട്. വിവാദങ്ങൾക്കിടയിലും ചിത്രം മികച്ച കളക്ഷൻ ആണ് നേടുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആണ് ന്നാ താൻ കേസ് കൊട് നേടിയിരിക്കുന്നത്. സിനിമ കാണാന്‍ നായകന്‍ കുഞ്ചാക്കോ ബോബനും കുടുംബവും റിലീസ് ദിവസം തന്നെ തിയറ്ററിലെത്തി. ചാക്കോച്ചനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും രാവിലെതന്നെ എത്തിയപ്പോള്‍ ഭാര്യ പ്രിയയും മകന്‍ ഇസഹാഖും പിന്നാലെയെത്തി. അമ്മയ്‌ക്കൊപ്പം വന്ന ഇസ്ഹാഖ് അച്ഛനെ കണ്ടതും ചാടിയിറങ്ങി അച്ഛന്റെ തോളില്‍ കയറി.
നാട്ടിന്‍ പുറവും സാധാരണ മനുഷ്യരും സാമൂഹിക പ്രസക്തിയുള്ള വിഷയവും ആക്ഷേപഹാസ്യരൂപത്തിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് നിര്‍മാണം. കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിര്‍വഹിക്കുന്നു. ഷെറിന്‍ റേച്ചല്‍ സന്തോഷ് ആണ് ചിത്രത്തിന്റെ മറ്റൊരു സഹ നിര്‍മാതാവ്. സൂപ്പര്‍ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























